Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചൈനയുമായുള്ള ബന്ധം...

ചൈനയുമായുള്ള ബന്ധം മോശമായിട്ടില്ലെന്ന്​ വി. മുരളീധരൻ

text_fields
bookmark_border
ചൈനയുമായുള്ള ബന്ധം മോശമായിട്ടില്ലെന്ന്​ വി. മുരളീധരൻ
cancel

ന്യൂഡൽഹി: ഗാൽവാൻ സംഘർഷത്തിന്​ ശേഷവും ചൈനയുമായുള്ള ബന്ധം മോശമായിട്ടില്ലെന്ന​ പ്രസ്​താവനയുമായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. നേപ്പാൾ, ചൈന, ബംഗ്ലാദേശ്​, ശ്രീലങ്ക, അഫ്​ഗാനിസ്​താൻ, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധം മോശമായോയെന്ന തൃണമൂൽ കോൺഗ്രസ്​ എം.പി സൗഗത റോയിയുടെ ചോദ്യത്തിനാണ്​ മുരളീധരൻ മറുപടി നൽകിയത്​.

അയൽ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ​ബന്ധം മോശമായിട്ടില്ലെന്നായിരുന്നു മുരളീധര​െൻറ മറുപടി. രാഷ്​ട്രീയ, സാമ്പത്തിക രംഗങ്ങളിൽ മറ്റ്​ രാജ്യങ്ങളുമായി ഇന്ത്യ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ അതിർത്തിയിലേക്ക്​ ചൈന കടന്നു കയറിയി​ട്ടില്ലെന്ന്​ രാജ്യസഭയിൽ പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​ പ്രസ്​താവന നടത്തിയിരുന്നു. ചൈനയുടെ ഏകപക്ഷീയമായ നടപടികളാണ്​ പ്രശ്​നങ്ങൾക്ക്​ കാരണമെന്നും രാജ്​നാഥ്​ സിങ്​ അറിയിച്ചിരുന്നു.

ജൂൺ 15ന് കിഴക്കൻ​ ഗൽവാൻ താഴ്​വരയിലുണ്ടായ സംഘർഷത്തിൽ ഇന്ത്യയുടെ 20 ജവാൻമാർ വീരമൃത്യു വരിച്ചിരുന്നു. കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥർക്കടക്കം ജീവൻ നഷ്​ടമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-chinaMEAGalwan clash
Next Story