രാജ്യം ഓക്സിജൻ ക്ഷാമത്തിൽ വലയുേമ്പാഴും കയറ്റുമതിയിൽ ഇന്ത്യ മുൻപന്തിയിൽ
text_fieldsന്യൂഡൽഹി: കോവിഡിനിടെ രാജ്യം ഓക്സിജൻ ക്ഷാമത്തിൽ വലയുേമ്പാഴും കയറ്റുമതിയിൽ മുൻപന്തിയിലെത്തി ഇന്ത്യ. 2020-21 സാമ്പത്തിക വർഷത്തിൽ മുൻ വർഷവുമായി താരതമ്യം ചെയ്യുേമ്പാൾ ഇന്ത്യയുടെ ഓക്സിജൻ കയറ്റുമതി വർധിച്ചു.
2020 ഏപ്രിൽ മുതൽ 2021 ജനുവരി വരെയുള്ള കാലയളവിൽ 9,301 മെട്രിക് ടൺ ഓക്സിജനാണ് ഇന്ത്യ കയറ്റി അയച്ചത്. ഇതിലൂെട 8.9 കോടി രൂപ രാജ്യത്തിന് ലഭിക്കുകയും ചെയ്തു. എന്നാൽ 2019-20 സാമ്പത്തിക വർഷത്തിൽ 4,514 മെട്രിക് ടൺ ഓക്സിജൻ മാത്രമാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. 5.5 കോടി രൂപ സ്വരൂപിക്കുകയും ചെയ്തു.
കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ രോഗികളുടെ ചികിത്സക്ക് അത്യാവശ്യം വേണ്ട ഒന്നാണ് മെഡിക്കൽ ഓക്സിജൻ. പക്ഷേ, രോഗികളുടെ എണ്ണംഉയരുേമ്പാഴും രാജ്യത്ത് ആവശ്യത്തിന് ഓക്സിജൻ സ്റ്റോക്കില്ല. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാർ ഉൾപ്പടെയുള്ളവർ ഓക്സിജൻ ക്ഷാമത്തിൽ പരാതിയുമായി എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

