Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാംലീല മൈതാനത്ത്​...

രാംലീല മൈതാനത്ത്​ തടിച്ചുകൂടി ആയിരക്കണക്കിന്​ അന്തർ സംസ്​ഥാന തൊഴിലാളികൾ

text_fields
bookmark_border
രാംലീല മൈതാനത്ത്​ തടിച്ചുകൂടി ആയിരക്കണക്കിന്​ അന്തർ സംസ്​ഥാന തൊഴിലാളികൾ
cancel

ഗാസിയബാദ്​: ശ്രമിക്​ ​െട്രയിനിൽ നാട്ടിലേക്ക്​ മടങ്ങാനായി രജിസ്​റ്റർ ചെയ്യാൻ തടിച്ചുകൂടിയത്​ ആയിരക്കണക്കിന്​ അന്തർ സംസ്​ഥാന തൊഴിലാളികൾ. സാമൂഹിക അകല മാനദണ്ഡങ്ങൾ പാലിക്കാതെയാണ്​ ഗാസിയബാദിലെ രാംലീല മൈതാനിയിൽ ആയിരങ്ങൾ തടിച്ചുകൂടിയത്​. അവിടെനിന്ന്​ ബസിൽ തൊഴിലാളികളെ കയറ്റി റെയിൽവേ സ്​റ്റേഷനിലെത്തിക്കും. ബിഹാറിലേക്ക്​ മടങ്ങാനുള്ളവരാണ്​ ഭൂരിഭാഗം പേരും. 

തൊഴിലാളികള​ുടെ വിവരം ശേഖരിക്കുന്നതിനായി വളരെ കുറച്ച്​ കൗണ്ടറുകളിൽ ഉദ്യോഗസ്​ഥർ ഇരിക്കുന്നതും ചിത്രങ്ങളിൽ കാണാം. ചിലർ ധരിച്ചിരിക്കുന്ന വസ്​ത്രങ്ങൾകൊണ്ട്​ മുഖം മൂടിയിട്ടു​ണ്ടെന്നല്ലാതെ മറ്റു മുൻകരുതൽ നടപടികളൊന്നും അവിടെ സ്വീകരിച്ചിട്ടില്ല. ‘എനിക്ക്​ കോവിഡ്​ രോഗബാധയെക്കുറിച്ച്​ അറിയില്ല, എങ്കിലും പട്ടിണി കിടന്ന്​ മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല’ നാട്ടിലേക്ക്​ മടങ്ങാനെത്തിയ ​െതാഴ​ിലാളികളിൽ ഒരാൾ പറഞ്ഞു.  

ലക്ഷക്കണക്കിന്​ അന്തർ സംസ്​ഥാനതൊഴിലാളികളാണ്​ ലോക്​ഡൗണിനെ തുടർന്ന്​ നാട്ടിലേക്ക്​ മടങ്ങാനാകാതെ വിവിധ സംസ്​ഥാനങ്ങളിൽ കുടുങ്ങിയത്​. പലരും തൊഴിൽ നഷ്​ടപ്പെട്ടതോടെ പട്ടിണിമൂലം നടന്നും സൈക്കിളിലും നാടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്​. കിലോമീറ്ററുകളോളം കാൽനടയായി നടന്ന പലരും അപകടങ്ങളിലും പട്ടിണി മൂലവും മരിച്ചുവീണു​. ഇതേ തുടർന്ന്​ വിവിധ സംസ്ഥാനങ്ങളി​േലക്ക്​ മടങ്ങാനായി ശ്രമിക്​ ട്രെയിനുകൾ ഏർപ്പാടാക്കിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronamalayalam newsindia newsMigrant workerscovid 19lockdownUttar Pradesh
News Summary - Desperate To Go Home, Migrants Swarm Ground Near Delhi For Buses -India news
Next Story