‘പാകിസ്താനുമായുള്ള വിദ്വേഷം അവസാനിപ്പിക്കണമെന്ന ആഗ്രഹം രാജ്യദ്രോഹമാകില്ല’- ഹിമാചൽ ഹൈകോടതി
text_fieldsന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വിദ്വേഷം അവസാനിപ്പിക്കണമെന്ന ആഗ്രഹ പ്രകടനം രാജ്യദ്രോഹ കുറ്റമാകില്ലെന്ന് ഹിമാചൽ പ്രദേശ് ഹൈകോടതി. നിരോധിക്കപ്പെട്ട ആയുധങ്ങളുടെയും പാകിസ്താന്‍റെ പതാകയുടെയും ചിത്രങ്ങൾ ഫേസ്‍ബുക്കിൽ അപ്‍ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട കേസിലെ പ്രതിക്ക് കോടതി ജാമ്യം നൽകി.
ഓപറേഷൻ സിന്ദൂറിനെ വിമർശിച്ചെന്നും പാകിസ്താനി പൗരനുമായി ആശയവിനിമയം നടത്തിയെന്നുമുള്ള ആരോപണവും പ്രതി അഭിഷേക് സിങ് ഭരദ്വാജ് നേരിട്ടിരുന്നു. എന്നാൽ, ഇന്ത്യൻ സർക്കാറിനെതിരെ വിദ്വേഷമോ വെറുപ്പോ പ്രകടിപ്പിച്ചെന്ന കുറ്റാരോപണം എഫ്.ഐ.ആറിൽ ഇല്ലെന്ന് ജസ്റ്റിസ് രാകേഷ് കെയിന്ത്‍ല വ്യക്തമാക്കി.
നിരോധിക്കപ്പെട്ട ആയുധങ്ങളുടെ ഫോട്ടോകൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഹിമാചൽ പൊലീസ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തി. വീട്ടിലെ തിരച്ചിലിൽ അനധികൃതമായ യാതൊന്നും കണ്ടെത്തിയില്ലെങ്കിലും ഖലിസ്താൻ വാദത്തെ പിന്തുണക്കുന്ന ചില പോസ്റ്റുകളും സന്ദേശങ്ങളും ഖലിസ്താൻ സിന്ദാബാദ് എന്ന മുദ്രാവാക്യവും ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ടിൽനിന്ന് ലഭിച്ചു. അതിനെ തുടർന്നാണ് ഭാരതീയ ന്യായ സംഹിതയുടെ 152ാം വകുപ്പിന് കീഴിൽ ഇയാൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. മുദ്രാവാക്യം പോസ്റ്റ് ചെയ്തത് പ്രഥമദൃഷ്‍ട്യാ കുറ്റകൃത്യമാകില്ലെന്ന് കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

