ന്യൂഡൽഹി: ഇന്ത്യൻ സ്ത്രീകളെയും സാരിയെയും കുറിച്ച് നടത്തിയ പരാമർശം വിവാദമായതിനെ തുടർന്ന് ഡിസൈനർ സബ്യസാചി മുഖർജി മാപ്പു മറഞ്ഞു. ചില സ്ത്രീകൾക്ക് സാരി ധരിക്കാനറിയാത്തത് നാണക്കേടാണ് എന്ന പരാമർശമാണ് സമൂഹമാധ്യമങ്ങളിൽ വിമർശനത്തിനിരയായത്. സബ്യ സാചിയെ സ്ത്രീവിരുദ്ധൻ എന്നും വിശേഷിപ്പിച്ചു. സ്ത്രീവിരുദ്ധ വേഷമായി സാരി വ്യാഖ്യാനിക്കപ്പെടാതിരിക്കുക എന്നാണ് താൻ ഉദ്ദേശിച്ചതെന്നും ‘നാണക്കേട്’ എന്ന വാക്കുപയോഗിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സബ്യ സാചി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത തുറന്ന കത്തിൽ പറയുന്നു.
ഹാർവാർഡ് സർവകലാശാലയിൽ ഇന്ത്യൻ വിദ്യാർഥികളുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം പരാമർശം നടത്തിയത്. ‘നിങ്ങൾക്ക് സാരി ഉടുക്കാൻ അറിയില്ല എന്നു പറഞ്ഞാൽ ഞാൻ പറയും അത് ലജ്ജാവഹമാണെന്ന്. ഇത് നിങ്ങളുടെ സംസ്കാരത്തിെൻറ ഭാഗമാണ്. അതുെകാണ്ട് അതിനായി നിങ്ങൾ നിലെകാള്ളണം’ എന്നായിരുന്നു സബ്യ സാചിയുടെ വാക്കുകൾ.
സമൂഹം പറയുന്നതനുസരിച്ച്, സംസ്കാരത്തിെൻറ ഭാഗമായി യുവതികൾ സാരി ഉപയോഗിക്കുന്നുവെന്നും എന്നാൽ, അത് ധരിച്ചുകണ്ടാൽ കൂടുതൽ പ്രായമുള്ളവരെപോലെ തോന്നിക്കുമെന്നും ഇതെക്കുറിച്ച് പ്രതികരിക്കണമെന്നും സദസ്സിലുണ്ടായിരുന്ന ഒരു സ്ത്രീ പറഞ്ഞപ്പോഴാണ് ഇത്തരമൊരു മറുപടി പറഞ്ഞതെന്ന് സബ്യ സാചി കൂട്ടിച്ചേർത്തു.