അൻവറിനോട് കോൺഗ്രസ് ചെയ്തതിൽ അതൃപ്തി അറിയിച്ച് തൃണമൂൽ നേതൃത്വം; ഡെറിക് ഒബ്റേൻ വേണുഗോപാലിനെ വിളിച്ചു, മുന്നണിയിലില്ലെങ്കിൽ അൻവർ മൽസരിക്കുമെന്ന്
text_fieldsന്യൂഡൽഹി: പി.വി അൻവറിന്റെ യു.ഡി.എഫ് മുന്നണി പ്രവേശന കാര്യത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം കൈകൊണ്ട സമീപനത്തിൽ തൃണമുൽ കോൺഗ്രസ് നേതൃത്വം കോൺഗ്രസ് ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിച്ചു. യു.ഡി.എഫ് പ്രവേശനത്തിന് പി.വി അൻവർ അപേക്ഷ നൽകി കത്തു നൽകിയിട്ടും അക്കാര്യത്തിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോയതിൽ തൃണമുൽ കോൺഗ്രസ് രാജ്യസഭാ കക്ഷി നേതാവ് ഡെറിക് ഒബ്റേൻ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിശന വിളിച്ചാണ് അതൃപ്തി അറിയിച്ചത്.
എന്തുകൊണ്ടാണ് കോൺഗ്രസ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാതിരുന്നതെന്ന് ചോദിച്ച ഡെറിക് ഒബ്റേൻ യു.ഡി.എഫിൽ എടുത്തില്ലെങ്കിൽ പി.വി അൻവർ സ്വന്തം നിലക്ക് മൽസരിക്കുമെന്നും വേണുഗോപാലിനോട് പറഞ്ഞു. അതേ സമയം വേണുഗോപാൽ ഡെറികിന് ഏതെങ്കിലും നിലക്കുള്ള ഉറപ്പൊന്നും നൽകിയിട്ടില്ലെന്നാണ് സൂചന.
ദേശീയ തലത്തിൽ കോൺഗ്രസ് നയിക്കുന്ന ഇൻഡ്യസഖ്യത്തിന്റെ ഭാഗമായ തൃണമൂൽ കോൺഗ്രസ് പല വിഷയങ്ങളിലും കോൺഗ്രസുമായി ഭിന്നിച്ചുനിൽക്കുന്നതിനിടയിലാണ് അൻവറിനായി തൃണമൂൽ കോൺഗ്രസ് രാജ്യസഭാ കക്ഷി നേതാവിന്റെ വിളി എന്നത് ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

