Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആൾദൈവം...

ആൾദൈവം പൊട്ടിക്കരഞ്ഞു; നിലത്തുവീണ്​ ഉര​ുണ്ടു...

text_fields
bookmark_border
ആൾദൈവം പൊട്ടിക്കരഞ്ഞു; നിലത്തുവീണ്​ ഉര​ുണ്ടു...
cancel

റോഹ്​തക് (ഹരിയാന): ആശ്രമത്തിലെ രണ്ട്​ സന്യാസിനിമാരെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കോടതി ശിക്ഷ വിധിച്ചപ്പോൾ ഗ​​ുർമീത്​ സിങ് എന്ന ആൾദൈവം പൊട്ടിക്കരഞ്ഞു. ഹരിയാന പഞ്ച്​കുളയി​ലെ പ്രത്യേക സി.ബി.​െഎ കോടതി ജഡ്​ജി ജഗ്​ദീപ്​ സിങ്​​ ശിക്ഷയെക്കുറിച്ച്​ അറിയിച്ചപ്പോൾ നിയന്ത്രണംവിട്ട ഗ​ുർമീത്​  നിലവിളിയോടെ തറയിൽ വീണു. തറയിൽ വീണ അയാളെ കമാൻഡോകൾ തൂക്കിയെടുത്തു.

ആൾദൈവത്തി​​െൻറ വീഴ്​ചക്കു മുന്നിൽ ജഡ്​ജിക്ക്​ ഒരു കുലുക്കവും ഇല്ലായിരുന്നു. പൊട്ടിക്കരച്ചിലിനിടെ തനിക്ക്​ ആരോഗ്യപ്രശ്​നങ്ങളുണ്ടെന്നും ​ൈ​വദ്യസഹായം ആവശ്യമുണ്ടെന്നും ഗുർമീത്​ റാം ആവശ്യപ്പെട്ടു. തുടർന്ന്​ അദ്ദേഹം കോടതിമുറിയിൽനിന്ന്​ പുറത്തുപോകാൻ വിസമ്മതിച്ചു. ഗുർമീതി​​െൻറ ആവശ്യം തള്ളിയ കോടതി ഒരു ബറ്റാലിയൻ ബി.എസ്​.എഫ്​ ജവാന്മാരോട്​ ജയിലിൽ പ്രവേശിക്കാൻ ഉത്തരവിട്ടു. തുടർന്ന്​ ഗുർമീതിന്​ സ്വന്തം വസ്​ത്രം ധരിക്കാൻ അനുമതി നൽകരുതെന്നും ജയിൽ യൂനിഫോം നൽകണമെന്നും ജയിൽ അധികൃതരോട്​ നിർദേശിക്കുകയും ചെയ്​തു.

കോടതിമുറിയിൽനിന്ന്​ പുറത്തുകടക്കാതെ കണ്ണീരുമായി നിന്ന ആൾദൈവത്തെ ഉടൻ പൊലീസ്​ ഉദ്യോഗസ്​ഥർ ബലംപ്രയോഗിച്ച്​ വലിച്ചിഴച്ച്​ ജയിലിലെ സെല്ലിലേക്ക്​ കൊണ്ടുപോയി. ഇ​െസഡ്​ പ്ലസ്​ സുരക്ഷയിൽ  വർഷങ്ങളായി  അഭിനവചക്രവർത്തിയായി വിലസിയ ആൾദൈവത്തി​​െൻറ മഹാവീഴ്​ചക്ക്​ റോഹ്​തക് ജയിൽ മൂകസാക്ഷിയായി. 

ദേര സച്ചാ സൗദയിൽനിന്ന്​ നഷ്​ടപരിഹാരം ഇൗടാക്കുന്നതിനായി കണക്കെടുപ്പ്​ തുടങ്ങിയതായി പഞ്ചാബ്​ സർക്കാർ അറിയിച്ചു. അക്രമം നടത്തുന്നതിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക്​ നഷ്​ടപരിഹാരം നൽകില്ലെന്ന്​ പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്​ പറഞ്ഞു. പ്രശ്​നബാധിതപ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ മാധ്യമ​പ്രവർത്തകരോ​ട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രമസമാധാനനില തകർന്നതിനെക്കുറിച്ച്​ അന്വേഷണം നടത്തണം. ഇത്രയേറെ പ്രശ്​നങ്ങളുണ്ടായിട്ടും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ തന്നെ ബന്ധപ്പെട്ടിട്ടില്ല. 45 പേരെ കരുതൽതടങ്കലിലാക്കിയിട്ടുണ്ട്​. 23 എഫ്.​െഎ.ആർ രജിസ്​റ്റർ ചെയ്​തു. 62 പെട്രോൾ ബോംബുകളും 22 തോക്കുകളും പിടിച്ചെടുത്തു. വെള്ളിയാഴ്​ച നടന്ന അക്രമങ്ങൾക്കുശേഷം പഞ്ചാബിൽ കാര്യമായ പ്രശ്​നങ്ങളുണ്ടായില്ലെന്നും അദ്ദേഹം അറിയിച്ചു. മാധ്യമപ്രവർത്തകരെ ആക്രമിച്ചതിനും ഉപകരണങ്ങൾ നശിപ്പിച്ചതിനും​ കൂടുതൽ ദേര സച്ചാ സൗദ പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്​. പഞ്ച്​കുളയിൽ മരിച്ചവരിൽ ഉത്തരാഖണ്ഡ്​, രാജസ്​ഥാൻ സ്വദേശികളും ഉൾപ്പെട്ടതായി റിപ്പോർട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsGurmeet Ram RahimDera violenceDera chief
News Summary - Dera chief Gurmeet Ram Rahim's sentencing- Kerala news
Next Story