ചണ്ഡിഗഢ്: ആൾദൈവം ഗുർമീത് റാം റഹീമിനെ ബലാത്സംഗക്കേസിൽ ശിക്ഷിച്ചതിനെ തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ ഹരിയാന സർക്കാറിനുണ്ടായത് 126 കോടിയുടെ നഷ്ടം.
2017 ആഗസ്റ്റ് 25നാണ് ദേര സച്ചാ സൗദ ആശ്രമമേധാവി ഗുർമീതിനെ പഞ്ച്കുളയിലെ പ്രത്യേക സി.ബി.െഎ കോടതി ശിക്ഷിച്ചത്. പൊതു-സ്വകാര്യ ആസ്തികൾ, വിവിധ വകുപ്പുകൾ എന്നിവക്കുണ്ടായതും സുരക്ഷക്കായി ചെലവഴിച്ചതുമടക്കം നഷ്ടമാണ് 126,68,71,700 രൂപ.
ഏറ്റവുമധികം അക്രമമുണ്ടായ അംബാലയിലാണ് കൂടുതൽ നഷ്ടം-46.84 കോടി. ഫത്തേഹബാദാണ് രണ്ടാം സ്ഥാനത്ത്-14.87 കോടി. ദേര ആശ്രമം സ്ഥിതിചെയ്യുന്ന സിർസയിൽ 13.57 കോടിയും അക്രമങ്ങളുടെ കേന്ദ്രസ്ഥാനമായ പഞ്ച്കുളയിൽ 10.57 കോടിയും നഷ്ടമുണ്ടായി. ഇവിടെ 36 പേർ കൊല്ലപ്പെട്ടു.
പഞ്ചാബ്-ഹരിയാന ഹൈകോടതിയിൽ അഭിഭാഷകനായ രവീന്ദർ സിങ് ധൂൾ സമർപ്പിച്ച പരാതിയിൽ സംസ്ഥാന അഡ്വക്കറ്റ് ജനറലാണ് നഷ്ടത്തിെൻറ കണക്ക് സമർപ്പിച്ചത്.