Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആനവിരണ്ടു: സ്വീകരണത്തിനിടെ അസം ഡെപ്യൂട്ടി സ്പീക്കർ ആനപ്പുറത്തു നിന്നും വീണു​- വിഡിയോ

text_fields
bookmark_border
ആനവിരണ്ടു: സ്വീകരണത്തിനിടെ അസം ഡെപ്യൂട്ടി സ്പീക്കർ ആനപ്പുറത്തു നിന്നും വീണു​- വിഡിയോ
cancel

ഗുവാഹട്ടി: സ്വീകരണ ഘോഷയാത്രക്കിടെ അസം ഡെപ്യൂട്ടി സ്പീക്കർ ആനപ്പുറത്തു നിന്നും താഴെ വീണു. ഡെപ്യൂട്ടി സ്​പീക്കറായി തെരഞ്ഞെടുക്കപ്പെട്ട കൃപാനാഥ് മല്ലക്ക്​ ഞായറാഴ്​ച സ്വന്തം നിയോജക മണ്ഡലമായ രാത്ബാരിയിലൊരുക്കിയ സ്വീകരണത്തിനിടെയായിരുന്നു സംഭവം.

സ്വീകരണത്തോടനുബന്ധിച്ച് ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു. ഘോഷയാത്രയില്‍ മല്ലയെ ആനപ്പുറത്തെഴുന്നെള്ളിക്കാന്‍ ഒരുങ്ങവെയായിരുന്നു അപകടം സംഭവിച്ചത്. ആൾക്കൂട്ടത്തെ കണ്ട്​ ആന വിരണ്ടതോടെ പിടിവിട്ട്​ കൃപനാഥ്​ മല്ല താഴേക്കു വീഴുകയായിരുന്നു.

കൃപനാഥ്​ ആനപ്പുറത്തു കയറിയതോടെ ആളുകൾ ചുറ്റും കൂടിയതിനാൽ പരിഭ്രാന്തിയിലായ ആന വേഗത്തില്‍ നടന്നു നീങ്ങുകയായിരുന്നു. ഇതോടെ പിടിവിട്ട കൃപനാഥും ഒപ്പമിരുന്നയാളും താഴേക്ക് വീണു. ഇരുവർക്കും പരിക്കൊന്നും സംഭവിച്ചില്ല. ബി.ജെ.പിയുടെ നിയമസഭാ അംഗമാണ് മല്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Deputy speaker of Assam assembly Kripanath Mallah falls off an elephant- India news
Next Story