Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസ്​ലിം...

മുസ്​ലിം ബഹിഷ്കരണാഹ്വാനം നടത്തിയവർക്ക് നോട്ടീസ്​ നൽകിയ ​ഉദ്യോഗസ്ഥനെ​ സ്ഥലംമാറ്റി

text_fields
bookmark_border
മുസ്​ലിം ബഹിഷ്കരണാഹ്വാനം നടത്തിയവർക്ക് നോട്ടീസ്​ നൽകിയ ​ഉദ്യോഗസ്ഥനെ​ സ്ഥലംമാറ്റി
cancel

ന്യൂ​ഡ​ൽ​ഹി: മു​സ്​​ലിം വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രെ ബ​ഹി​ഷ്ക​രി​ക്കാ​ൻ ആ​ഹ്വാ​നം​ചെ​യ്ത ഖാ​പ്​ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക്​ നോ​ട്ടീ​സ്​ ന​ൽ​കി​യ ഐ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ലം​മാ​റ്റി ഹ​രി​യാ​ന സ​ർ​ക്കാ​ർ. റി​വാ​രി ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ഇ​മ്രാ​ൻ റാ​സ​യെ​യാ​ണ്​ ജി​ന്ദ്​ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റാ​യി സ്ഥ​ലം​മാ​റ്റി​യ​ത്.

നൂ​ഹ്​ വം​ശീ​യാ​തി​ക്ര​മ​ത്തി​ന്​ പി​ന്നാ​ലെ ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് മു​സ്​​ലിം വി​ഭാ​ഗ​ത്തി​ന്​ പ്ര​വേ​ശ​നം നി​രോ​ധി​ക്കു​ന്ന പ്ര​മേ​യ​ങ്ങ​ൾ പാ​സാ​ക്കി​യ​തി​ന്​ ഇ​മ്രാ​ൻ റാ​സ റി​വാ​രി​യി​ലെ വി​വി​ധ സ​ർ​പ​ഞ്ചു​മാ​ർ​ക്കും പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ​ക്കും കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ സ്ഥ​ലം​മാ​റ്റം. ഏ​പ്രി​ലി​ലാ​ണ് ഇ​മ്രാ​ൻ റാ​സ റി​വാ​രി ക​മീ​ഷ​ണ​റാ​യി ചു​മ​ത​ല​യേ​റ്റ​ത്. എ​ന്നാ​ൽ, സ്ഥ​ലം​മാ​റ്റം സാ​ധാ​ര​ണ ന​ട​പ​ടി മാ​ത്ര​മാ​ണെ​ന്നാ​ണ്​ ​സ​ർ​ക്കാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം.

ഏ​ഴ് ജി​ല്ല​ക​ളി​ലെ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ​മാ​രും ഏ​താ​നും ജി​ല്ല​ക​ളി​ലെ മു​നി​സി​പ്പ​ൽ ക​മീ​ഷ​ണ​ർ​മാ​രും ഉ​ൾ​പ്പെ​ടെ 16 ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മാ​റ്റി​യി​ട്ടു​ണ്ടെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deputy CommissionerNuh
News Summary - Deputy Commissioner who issued show cause notices to Muslim boycotters transferred
Next Story