Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎംഫൻ ചുഴലിക്കാറ്റ്...

എംഫൻ ചുഴലിക്കാറ്റ് ഒഡിഷ,  പശ്ചിമ ബംഗാൾ തീരങ്ങളിലേക്ക്​

text_fields
bookmark_border
എംഫൻ ചുഴലിക്കാറ്റ് ഒഡിഷ,  പശ്ചിമ ബംഗാൾ തീരങ്ങളിലേക്ക്​
cancel

തി​രു​വ​ന​ന്ത​പു​രം: തെ​ക്കു​കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍ക്ക​ട​ലി​ല്‍ ശ​ക്തി​പ്രാ​പി​ച്ച ന്യൂ​ന​മ​ര്‍ദം ഞാ​യ​റാ​ഴ്​​ച ‘എം​ഫ​ന്‍’ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്ന് ഇ​ന്ത്യ​ന്‍ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​െൻറ മു​ന്ന​റി​യി​പ്പ്. ആ​ദ്യം വ​ട​ക്കു​പ​ടി​ഞ്ഞാ​റ് ദി​ശ​യി​ലും പി​ന്നീ​ട് പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍ക്ക​ട​ലി​ലേ​ക്ക് തി​രി​യു​മെ​ന്നു​മാ​ണ് നി​രീ​ക്ഷ​ണം. 

ഞാ​യ​റാ​ഴ്ച​യോ​ടെ ശ​ക്തി​പ്രാ​പി​ക്കു​ന്ന ചു​ഴ​ലി​ക്കാ​റ്റ് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ഒ​ഡി​ഷ, പ​ശ്ചി​മ ബം​ഗാ​ൾ തീ​ര​ങ്ങ​ളെ പ്ര​ക​മ്പ​നം കൊ​ള്ളി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. മ​ണി​ക്കൂ​റി​ൽ 89 കി.​മീ മു​ത​ൽ 117 കി.​മീ വ​രെ ആ​കു​ന്ന​വ​യെ​യാ​ണ് ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റെ​ന്ന് വി​ളി​ക്കു​ന്ന​ത്. മേ​യ് 17 വ​രെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ സ​ഞ്ച​രി​ക്കു​മെ​ന്നും ദി​ശ​യി​ൽ വ്യ​തി​യാ​നം സം​ഭ​വി​ച്ച് പ​ശ്ചി​മ ബം​ഗാ​ൾ തീ​ര​ത്തെ ല​ക്ഷ്യ​മാ​ക്കി​യാ​വും ചു​ഴ​ലി​ക്കാ​റ്റ്. മ​ധ്യ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും മ​ണി​ക്കൂ​റി​ൽ 90 മു​ത​ൽ 100 കി.​മീ വേ​ഗ​ത​യി​ലും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 110 കി.​മീ വേ​ഗ​ത​യി​ലും കാ​റ്റി​ന്​ സാ​ധ്യ​ത​യു​ണ്ട്. 

കേ​ര​ളം ചു​ഴ​ലി​ക്കാ​റ്റി​െൻറ സ​ഞ്ചാ​ര​പ​ഥ​ത്തി​ലി​ല്ല. എ​ങ്കി​ലും കേ​ര​ള, ക​ന്യാ​കു​മാ​രി, മാ​ലി​ദ്വീ​പ്, ല​ക്ഷ​ദ്വീ​പ് പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഞാ​യ​റാ​ഴ്ച കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലും 18ന് ​കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bay of Bengalmalayalam newsindia newsCyclonic Storm
News Summary - Depression in Bay of Bengal to Intensify into Cyclonic Storm -India news
Next Story