ടിക്ടോകിൽ ലൈക്കുകൾ കുറഞ്ഞു; കൗമാരക്കാരൻ തൂങ്ങിമരിച്ചു
text_fieldsനോയിഡ: ടിക്ടോക്കിൽ പോസ്റ്റ് ചെയ്യുന്ന വിഡിയോകൾക്ക് ലൈക് കുറഞ്ഞതിനെ തുടർന്ന് 18 കാരൻ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ചു. നോയിഡയിലെ സെക്ടർ 39 പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
മകൻ മുറി തുറക്കാത്തതിനെ തുടർന്ന് പിതാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് മുറിയുടെ വാതിൽ െപാളിച്ച് അകത്തെത്തിയപ്പോൾ 18 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പതിവായി ടിക്ടോകിൽ പോസ്റ്റ് ചെയ്തിരുന്ന വിഡിയോകൾക്ക് കുറച്ചുദിവസങ്ങളിലായി കാഴ്ചക്കാർ കുറഞ്ഞതിനെ തുടർന്ന് 18 കാരൻ നിരാശയിലായിരുന്നു. കുറച്ചു ദിവസങ്ങളായി മകൻ മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായും മറ്റുള്ളവരോട് പതിവുപോലെ സംസാരിക്കാറില്ലായിരുന്നുവെന്നും പിതാവ് പറഞ്ഞു. തൂങ്ങിമരിക്കാനുണ്ടായ കാരണം ഇതുതന്നെയാണോ എന്ന് അന്വേഷിച്ചുവരികയാണ് പൊലീസ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
