Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകടുത്ത മൂടൽമഞ്ഞ്​;...

കടുത്ത മൂടൽമഞ്ഞ്​; യുപി-ഹരിയാന അതിർത്തിയിൽ 20ഓളം വാഹനങ്ങൾ കൂട്ടിയിടിച്ച്​ നിരവധിപേർക്ക്​ പരിക്ക്​

text_fields
bookmark_border
കടുത്ത മൂടൽമഞ്ഞ്​; യുപി-ഹരിയാന അതിർത്തിയിൽ 20ഓളം വാഹനങ്ങൾ കൂട്ടിയിടിച്ച്​ നിരവധിപേർക്ക്​ പരിക്ക്​
cancel

ന്യൂഡൽഹി: കടുത്ത മൂടൽ മഞ്ഞ് കാരണം യുപി-ഹരിയാന അതിർത്തിയിലെ ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് ഹൈവേയിൽ 20ഓളം വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ബാഗ്പട്ടിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ്​ റിപ്പോർട്ട്​. 12ലധികം വാഹനങ്ങൾക്ക് ഇതേ ഹൈവേയിൽ സമാന അപകടം സംഭവിച്ച് ഒരാഴ്ച പിന്നിടു​േമ്പാഴാണ്​ മറ്റൊരു അപകടം സംഭവിക്കുന്നത്​.

ദില്ലി-എൻ.സി.ആറും പടിഞ്ഞാറൻ ഉത്തർപ്രദേശ്​ മുഴുവനും കടുത്ത മൂടൽ മഞ്ഞോടെയായിരുന്നു പുതുവത്സര പുലരിയെ വരവേറ്റത്​. ചില പ്രദേശങ്ങളിൽ ഒന്നും കാണാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഇത്​ വാഹനങ്ങൾ കടന്നുപോകുന്നതിനും ജനങ്ങൾക്ക്​ പുറത്തേക്ക്​ പോകുന്നതിനും വലിയ തടസ്സം സൃഷ്​ടിച്ചു​. ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില നാല് ഡിഗ്രി സെൽഷ്യസും കൂടിയ താപനില 19 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന്​​ കാലാവസ്ഥാ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു.

ഡിസംബർ 22 ന് ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് ഹൈവേയിലെ സിങ്കോളി ടാഗയ്ക്കും ഷാർബാബാദ് ഗ്രാമത്തിനുമിടയിൽ കാറുകളും ബസുകളും ട്രക്കുകളുമടക്കം ഡസൻ കണക്കിന് വാഹനങ്ങളാണ്​ പരസ്പരം കൂട്ടിയിടിച്ചത്​. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേൽക്കുകയും തുടർന്ന്​ ചികിത്സയ്ക്കായി ഗാസിയാബാദ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dense fogUP Haryana bordermulti vehicle pile up
News Summary - dense fog causes multi-vehicle pile-up on eastern peripheral expressway
Next Story