Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസർക്കാർ ആശുപത്രിയിൽ...

സർക്കാർ ആശുപത്രിയിൽ ചികിൽസ നിഷേധിച്ചു; വീട്ടിൽ പ്രസവിച്ച ഗർഭിണിയും ഇരട്ടകുഞ്ഞുങ്ങളും മരിച്ചു

text_fields
bookmark_border
സർക്കാർ ആശുപത്രിയിൽ ചികിൽസ നിഷേധിച്ചു; വീട്ടിൽ പ്രസവിച്ച ഗർഭിണിയും ഇരട്ടകുഞ്ഞുങ്ങളും മരിച്ചു
cancel

ബംഗളൂരു: സർക്കാർ ആശുപത്രിയിൽ ചികിൽസ നിഷേധിക്ക​പ്പെട്ടതിനെ തുടർന്ന് വീട്ടിൽ പ്രസവിക്കേണ്ടിവന്ന​ ഗർഭിണിയും ഇരട്ടമക്കളും മരിച്ചു. തമിഴ്​നാട്ടുകാരിയും ഒരുമാസം മുമ്പ്​ കർണാടകയിലെ തുമകുരുവിലെ ഭാരതി നഗറിലേക്ക്​ താമസം മാറുകയും ചെയ്ത 35കാരിയാണ്​ മരിച്ചത്​. മൂത്ത മകളോടൊപ്പം താമസിച്ചിരുന്ന സ്ത്രീക്ക്​ പ്രസവവേദന വന്നതിനെ തുടർന്ന്​ കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെ അയൽവാസിയായ സരോജമ്മയോടൊപ്പം ഇവർ തുമകുരു ജില്ലാ ആശുപത്രിയിൽ പോയിരുന്നു. എന്നാൽ, ആശുപത്രി അധികൃതർ ഇവരോട്​ ആധാർ കാർഡും തായി (അമ്മ) കാർഡും കാണിക്കാൻ ആവശ്യപ്പെട്ടു. ഇവ സ്​​ത്രീക്ക്​ ഉണ്ടായിരുന്നില്ല. ഇതോടെ ജില്ലാ ആശുപത്രിയിൽ ഇവർക്ക്​ പ്രവേശനം നിഷേധിക്കപ്പെട്ടു. ബംഗളൂരുവിലെ വിക്​ടോറിയ ആശുപത്രിയിലേക്ക്​ പോകാൻ ഇവരോട്​ നിർദേശിക്കുകയും ചെയ്തു. എന്നാൽ ബംഗളൂരുവിൽ എത്താൻ പണം ഇല്ലാത്തതിനാൽ ഇവർ വീട്ടിലേക്ക്​ മടങ്ങുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചയോടെ ഇവർ വീട്ടിൽ പ്രസവിച്ചു. ആദ്യ കുഞ്ഞ്​ പുറത്തുവന്നതിന്​ ശേഷം ആരോഗ്യസ്ഥിതി സങ്കീർണമാവുകയും രക്​തസ്രാവം രൂക്ഷമാവുകയും ചെയ്​തു. തുടർന്ന്​ കുഞ്ഞുങ്ങളും ഒപ്പം സ്ത്രീയും മരിക്കുകയായിരുന്നു. മൂത്ത പെൺകുട്ടി അമ്മയു​ടെ പ്രസവവേദന കണ്ടെങ്കിലും നിസഹായയായിരുന്നു.

ഓട്ടോറിക്ഷ കൂലി പോലും ഇല്ലാത്തതിനാൽ ജില്ലാ ആശുപത്രിയിൽ പോകാൻ പോലും സ്ത്രീ ആദ്യം വിസമ്മതിക്കുകയായിരുന്നു. എന്നാൽ അയൽവാസിയായ സരോജമ്മ പണം നൽകി നിർബന്ധിച്ചതോടെയാണ്​ ജില്ലാ ആശുപത്രിയിൽ ഇവർ എത്തുന്നത്​. ദാരുണസംഭവ​ത്തെ തുടർന്ന്​ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന്​ ആവശ്യ​പ്പെട്ട്​ ഭാരതിനഗർ സ്വദേശികൾ ഡോ. വീണയെ തടഞ്ഞുവെച്ചിരുന്നു. ആശുപത്രി അധികൃതർക്ക്​ വീഴ്ച സംഭവിച്ചതായി ജില്ലാ ഹെൽത്ത്​ ഓഫിസർ ഡി.എൻ. മഞ്ജുനാഥ്​ പറഞ്ഞു. നഴ്​സുമാരായ യശോദ, ദിവ്യഭാരതി, സവിത, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ​ഗൈനക്കോളജിസ്റ്റ്​ ഡോ. ഉഷ എന്നിവരെ സസ്​പെന്‍റ്​ ചെയ്തിട്ടുണ്ട്​. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത്​​ ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ കക്ഷികളായ കോൺഗ്രസും ​ജെ.ഡി.എസും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaDenied treatment at government hospitalwoman and twins die
News Summary - Denied treatment at government hospital; Pregnant woman and twins die after giving birth at home in Karnataka
Next Story