Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആധാർ കാർഡില്ലാത്തതിനാൽ...

ആധാർ കാർഡില്ലാത്തതിനാൽ പ്രവേശനം നിഷേധിച്ചു; യുവതി ആശുപത്രിക്ക്​ പുറത്ത്​ പ്രസവിച്ചു 

text_fields
bookmark_border
ആധാർ കാർഡില്ലാത്തതിനാൽ പ്രവേശനം നിഷേധിച്ചു; യുവതി ആശുപത്രിക്ക്​ പുറത്ത്​ പ്രസവിച്ചു 
cancel

ഗുഡ്​ഗാവ്​: ആധാർ കാർഡ്​ കൈയിലില്ലാത്തതിനാൽ പ്രസവമുറിയിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന്​​ യുവതി ആശുപത്രിക്ക്​ പുറത്ത്​ ​പ്രസവിച്ചു. ഗുഡ്​ഗാവിലെ സിവിൽ ആശുപത്രിയിലാണ്​ സംഭവം. പ്രസവവേദനയുമായി ആശുപത്രിയിലെത്തിയ 25 കാരി മുന്നി കെവത്തിനാണ്​ ദുരനുഭവം നേരിട്ടത്​. സംഭവം വിവാദമായതോടെ ഒരു ഡോക്ടറെയും നഴ്‌സിനെയും സസ്‌പെന്‍ഡ് ചെയ്തു.

പ്രസവവേദനയുമായി ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിയ യുവതിയെ ഡോക്​ടർമാർ പ്രസവമുറിയിലേക്ക്​ അയച്ചു. എന്നാൽ പ്രസവമുറിയിൽ പ്രവേശിപ്പിക്കണമെങ്കിൽ ആധാർ കാർഡ്​ നിർബന്ധമാണെന്ന്​ ജീവനക്കാർ പറഞ്ഞതായി​ യുവതിയു​െട ഭർത്താവ്​ ആരോപിച്ചു. ആധാർ കാർഡ്​ കൈയിലില്ലാത്തതിനാൽ തത്​കാലം ആധാർ നമ്പർ നൽകാ​െമന്നും പിന്നീട്​ കാർഡി​​​െൻറ കോപ്പി നൽകാ​െമന്നും അറിയിച്ചെങ്കിലും യുവതിയെ ലേബർ റൂമിൽ പ്രവേശിപ്പിക്കാൻ ജീവനക്കാർ തയാറായില്ലെന്നും ഭർത്താവ്​ അരുൺ കെവത്ത്​ ആരോപിക്കുന്നു. 

തുടർന്ന്​ ബന്ധുക്കളെ യുവതിയോടൊപ്പം നിർത്തി ഭർത്താവ്​ ആധാർ കാർഡ്​ കൊണ്ടുവരാൻ പോയി. അവശയായ യുവതിയെ ബന്ധുക്കൾ തിരിച്ച്​ അത്യാഹിത വിഭാഗത്തിൽ എത്തി​െച്ചങ്കിലും അവിടെ ഇരിക്കാൻ പോലും ജീവനക്കാർ അനുവദിച്ചില്ലെന്നും തങ്ങളെ പുറത്താക്കിയെന്നും ബന്ധുക്കൾ പറഞ്ഞു. 

അത്യാഹിത വിഭാഗത്തിൽ നിന്ന്​ പുറത്താക്കിയതോടെ യുവതി വരാന്തയിൽ  പ്രസവിക്കുകയുമായിരുന്നു. എന്നാൽ ജീവനക്കാരാരും സഹായിക്കാ​െനത്തിയില്ല. പ്രസവശേഷം ആശുപ​ത്രി വരാന്തയിൽ രക്​തം പരന്നൊഴുകാൻ തുടങ്ങിയപ്പോൾ മാത്രമാണ്​ ജീവനക്കാർ സഹായത്തിനെത്തിയതെന്നും ബന്ധുക്കൾ ആരോപിച്ചു. ആശുപത്രി ജീവനക്കാരു​െട മനുഷ്യത്വരഹിതമായ ​െപരുമാറ്റത്തി​നെതിരെ ബന്ധുക്കൾ ശക്​തമായി പ്രതിഷേധിച്ചതിനെ തുടർന്ന്​ ഒരു ഡോക്​ടറെയും നഴ്​സിനെയും സസ്​പ​​െൻറ്​ ചെയ്യുകയായിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aadhaarmalayalam newsWoman Delivers Outside HospitalDenied Entry
News Summary - Denied Entry Over Aadhaar, Woman Delivers Baby Outside Gurgaon Hospital -India News
Next Story