Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിലയിളവ്​ നൽകിയില്ല;...

വിലയിളവ്​ നൽകിയില്ല; വെടിവെപ്പിൽ വാരണസി മാളിലെ രണ്ട്​ ജോലിക്കാർക്ക്​ ദാരുണാന്ത്യം

text_fields
bookmark_border
gun-fire
cancel
camera_altRepresentational Image

വാരണസി: ഷോപ്പിങ്​ മാളിലെ വസ്​ത്രാലയത്തിൽ വസ്​ത്രം വാങ്ങാനെത്തിയയാളും ജോലിക്കാരും തമ്മിൽ വില പേശലിൽ തുടങ്ങിയ തർക്കം കലാശിച്ചത്​ രണ്ട്​ ജോലിക്കാരുടെ മരണത്തിൽ. വാരണസിയിലെ ജെ.എച്ച്​.വി മാളിൽ ബുധനാഴ്​ച വൈകുന്നേരമാണ്​​ ദാരുണ സംഭവം അരങ്ങേറിയത്​.

വസ്​ത്രം വാങ്ങാനായി മാളിലെത്തിയ രണ്ടു പേർ കടയിലെ ജോലിക്കാരുമായി വിലയിളവിലെ നിരക്ക്​ സംബന്ധിച്ച്​ വാക്കേറ്റത്തിലെത്തുകയും അതിലൊരാൾ ജോലിക്കാർക്കു നേരെ നിറയൊഴിക്കുകയുമായിരുന്നു. വെടിവെപ്പിൽ സുനിൽ, ഗോപി എന്നിവർ മരിക്കുകയും ഗോലു, വിശാൽ എന്നിവർക്ക് സാരമായി​ പരിക്കേൽക്കുകയും ചെയ്​തു.

മാളിൽ ധാരാളം ആളുകൾ എത്തിച്ചേർന്ന സമയത്തായിരുന്നു സംഭവം. ഉടൻ പൊലീസെത്തി മാളും വസ്​ത്രാലയവും പൂട്ടി സീൽ ചെയ്തു. സംഭവം നടക്കുമ്പോൾ കടയിലുണ്ടായിരുന്നവരു​െട മൊഴിയെടുത്തു വരികയാണെന്നും സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിക്കുകയാണെന്നും പൊലീസ്​ അറിയിച്ചു. സംഭവത്തിൽ ഇതുവരെ അറസ്​റ്റ്​ രേഖപ്പെടുത്തിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shootingmalayalam newsVaranasi Mallman killjhv mall
News Summary - Denied Discount, Man Allegedly Kills 2 Salespersons In Varanasi Mall -india news
Next Story