കുഞ്ഞിെൻറ മൃതദേഹം ഗ്രാമത്തിലെത്തിച്ചത് സൈക്കിളിൽ
text_fieldsലഖ്നോ: സഹോദരീപുത്രിയുടെ മൃതദേഹം തോളിലിട്ട് യുവാവ് സൈക്കിളിൽ സഞ്ചരിച്ചത് 10 കിലോമീറ്റർ. നഗരത്തിലെ സർക്കാർ ആശുപത്രിയിൽ വെച്ച് മരിച്ച പൂനം എന്ന പെൺകുട്ടിയുടെ മൃതദേഹം ഗ്രാമത്തിലെത്തിക്കാൻ ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് അമ്മാവനായ ബ്രിജ് മോഹൻ സൈക്കിളിൽ മൃതദേഹവുമായി തിരിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ കൗശാമ്പിയിലാണ് യുവാവിന് കുഞ്ഞിെൻറ മൃതദേഹം സൈക്കിളിൽ ഗ്രാമത്തിലെത്തിക്കേണ്ടി വന്നത്.
അതിസാരം മൂലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പൂനം തിങ്കളാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. മൃതദേഹം ഗ്രാമത്തിലെത്തിക്കാൻ ആംബുലൻസ് അനുവദിക്കണമെന്ന് ആശുപത്രി അധികൃതരോട് ആവശ്യപ്പെെട്ടങ്കിലും ഇന്ധനത്തിനായുള്ള പണം കെട്ടിവെക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പണം തികയില്ലെന്ന് അറിയിച്ചെങ്കിലും ആംബുലൻസ് നൽകാൻ അധികൃതർ തയാറായില്ല. തുടർന്ന് ബ്രിജ് മോഹൻ പുതപ്പിൽ പൊതിഞ്ഞെടുത്ത കുഞ്ഞിെൻറ മൃതദേഹവും തോളിലിട്ട് തെൻറ സൈക്കിൾ ചവിട്ടി ഗ്രാമത്തിലേക്ക് തിരിക്കുകയായിരുന്നു.
പൂനത്തിെൻറ പിതാവ് ജോലിതേടി പോയിരിക്കയായിരുന്നുവെന്നും തെൻറ കയ്യിലുള്ള പണമെല്ലാം മരുന്നിനും മറ്റുമായി ചെലവഴിച്ചു കഴിഞ്ഞിരുന്നുവെന്നും ബ്രിജ് മോഹൻ പറഞ്ഞു. ആംബുലൻസ് ആവശ്യപ്പെട്ടപ്പോൾ ഇന്ധനത്തിനുള്ള പണം സർക്കാർ തരുന്നില്ലെന്നും അതിനാൽ പണം മൂൻകൂർ അടച്ചാൽ മാത്രമേ വാഹനം ലഭിക്കുകയുള്ളൂയെന്നാണ് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചതെന്നും മോഹൻ പറഞ്ഞു.
പാവപ്പെട്ടവർക്ക് സർക്കാർ ആശുപത്രികളിൽ നിന്ന് സൗജന്യ ആംബുലനസ് സേവനം ലഭ്യമാക്കണമെന്നാണ് നിയമം. സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്കും ആംബുലൻസ് ഡ്രൈവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ജില്ലാ മെഡിക്കൽ ഒാഫീസർ ഡോ. എസ്.കെ ഉപാദ്ധ്യായ് അറിയിച്ചു.
സൗജന്യ ആംബുലൻസ് സൗകര്യം നിഷേധിച്ചതിനെ തുടർന്ന് മേയ് 20 ന് വൃദ്ധൻ ഭാര്യയുടെ മൃതദേഹം സ്ട്രച്ചറിൽ ഉന്തി കൊണ്ടുപോയതും വാർത്തയായിരുന്നു. ഉത്തർപ്രദേശിലെ എത്വാവയിൽ മകൻ അമ്മയുടെ മൃതദേഹം ബൈക്കിൽ വെച്ചുകെട്ടി കൊണ്ടുപോയതും വിവാദമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
