Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദമ്പതികൾ ശാരീരിക ബന്ധം...

ദമ്പതികൾ ശാരീരിക ബന്ധം നിഷേധിക്കുന്നത് ക്രൂരതയെന്ന്​ ഹൈകോടതി; വിവാഹമോചനം അനുവദിച്ചു

text_fields
bookmark_border
ദമ്പതികൾ ശാരീരിക ബന്ധം നിഷേധിക്കുന്നത് ക്രൂരതയെന്ന്​ ഹൈകോടതി; വിവാഹമോചനം അനുവദിച്ചു
cancel

ദാമ്പത്യ ജീവിതത്തിൽ ശാരീരിക ബന്ധം നിഷേധിക്കുന്നത് ക്രൂരതയ്ക്ക് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി ഛത്തീസ്ഗഡ് ഹൈകോടതി യുവാവിന്​ വിവാഹമോചനം അനുവദിച്ചു. ആരോഗ്യകരമായ ദാമ്പത്യത്തിന് ശാരീരിക ബന്ധം അനിവാര്യമാണെന്ന് ജസ്റ്റിസുമാരായ പി സാം കോശി, പാർത്ഥ പ്രതിം സാഹു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.

"ഭാര്യ ഈ കേസിൽ ക്രൂരത ചെയ്തിട്ടുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ആരോഗ്യകരമായ ദാമ്പത്യ ജീവിതത്തിന് ശാരീരിക ബന്ധം അനിവാര്യമാണ്. കഴിഞ്ഞ 10 വർഷമായി ദമ്പതികൾ തമ്മിൽ ശാരീരിക ബന്ധമൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ പരാതിക്കാര​നോട്​ ഭാര്യ ക്രൂരമായാണ്​ പെരുമാറിയത്​" കോടതി ചൂണ്ടികാട്ടി.

2007 നവംബർ 25നാണ്​ ബിലാസ്പൂർ സ്വദേശിയായ യുവാവും ബെമെതാര ജില്ലയിലെ യുവതിയും വിവാഹിതരായത്​. വിവാഹത്തിന് ശേഷം 2008ൽ തീജ് ഉത്സവത്തിന് സ്വദേശത്തേക്ക്​ പോയ ഭാര്യ രക്ഷാബന്ധന് ശേഷമാണ്​ ഭർത്താവിന്റെ അടുത്തേക്ക് മടങ്ങിയത്​. 2010ൽ സ്വദേശത്തേക്ക്​ പോയ ഇവർ പിന്നീട്​ 2014വരെ പ്രധാന ഉത്സവങ്ങൾക്കോ ജന്മദിനങ്ങൾക്കോ പോലുംഭർത്താവിന്റെ അടുത്തേക്ക് മടങ്ങിയില്ല. ഇതിനിടെ 2011 ജൂലൈയിൽ ഹർജിക്കാരന്റെ പിതാവ് മരിച്ച സമയത്ത് യുവതി കുറച്ചുകാലം ഭർത്താവിനൊപ്പം താമസിച്ചിരുന്നു. താമസിയാതെ വീണ്ടും മാതാപിതാക്കളുടെ അടുത്തേക്ക് തന്നെ പോയി.

2014 ജൂലൈ 26നാണ്​ യുവതി ഭർതൃവീട്ടിലേക്ക് അവസാനമായി വന്നത്​. പിന്നാലെ മാതാപിതാക്കളുടെ വീട്ടിലേക്ക് തന്നെ മടങ്ങി പോയി. ഹരജിക്കാരൻ ഭാര്യയെ മൊബൈൽ ഫോണിൽ വിളിച്ച്​ മടങ്ങിവരാൻ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചു. പകരം, ബെമെതാരയിൽ വന്ന് സ്ഥിരതാമസമാക്കാൻ ഭർത്താവിനോട് ആവശ്യപ്പെടുകയായിരുന്നു.

ഭാര്യയുടെ പെരുമാറ്റത്തിൽ സഹികെട്ട ഇയാൾ ഹിന്ദു വിവാഹ നിയമ പ്രകാരം വിവാഹമോചന ഹർജി ഫയൽ ചെയ്തു. എന്നാൽ 2017 ഡിസംബർ 13-ന് കുടുംബ കോടതി അദ്ദേഹത്തിന്റെ അപേക്ഷ നിരസിച്ചു. ഇതിനെതിരെ ഛത്തീസ്ഗഡ് ഹൈകോടതിയിൽ നൽകിയ അപ്പീലിലാണ്​ ഇപ്പോൾ വിധിവന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:divorcephysical relationship
News Summary - 'Denial of physical relationship in marriage is cruelty', Chhattisgarh High Court grants divorce to man
Next Story