Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയെ എപ്പോഴും...

മോദിയെ എപ്പോഴും ഇകഴ്​ത്തുന്നത്​ ഉപകരിക്കില്ല -ജയറാം രമേശ്​

text_fields
bookmark_border
jairam-ramesh
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയെ എല്ലായ്​പോഴും ഇകഴ്​ത്തുന്നത്​ ഉപകരിക്കില്ലെന്ന്​ കോൺഗ്രസ്​ നേതാവ്​ ജയറാ ം രമേശ്​. മോദി സർക്കാറി​​​െൻറ ഭരണം പൂർണ പരാജയമല്ലെന്നും അതി​​​െൻറ മികവ്​ ഒട്ടും കാണാതിരിക്കുന്നത്​ ശരിയല്ലെ ന്നും അദ്ദേഹം പറഞ്ഞു. രാഷ്​ട്രീയ വിശകലന വിദഗ്​ധൻ കപിൽ സതീഷ്​ കോമി റെഡ്​ഡി എഴുതിയ പുതിയ പുസ്​തകത്തി​​​െൻറ (‘മല വെലൻറ്​ റിപബ്ലിക്​: എ ഷോർട്​ ഹിസ്​റ്ററി ഓഫ്​ ദ ന്യൂ ഇന്ത്യ’) പ്രകാശന വേളയിലാണ്​ ജയറാം രമേശി​​​െൻറ അഭിപ്രായ​ പ്രകടനം.

2014-19 കാലത്ത്​ മോദി ചെയ്​ത കാര്യങ്ങൾ നാം തിരിച്ചറിയണം. ഇതി​​​െൻറ ബലത്തിലാണ്​ അദ്ദേഹം അധികാരത്തിൽ മടങ്ങിയെത്തിയത്​. ബി.ജെ.പിക്ക്​ മാത്രം 37 ശതമാനമാണ്​ വേ​ാ​ട്ടെങ്കിലും എൻ.ഡി.എക്ക്​ 45 ശതമാനത്തോളം വോട്ടാണ്​ പൊതുതെരഞ്ഞെടുപ്പിൽ ലഭിച്ചത്​. ജനങ്ങളുമായി സംവദിക്കുന്ന ഭാഷയാണ്​ മോദി​യുടേത്​. ഇക്കാര്യം തിരിച്ചറിയാതെ, മോദിയെ പ്രതിരോധിക്കാനാകില്ല. എപ്പോഴും മോദിയെ മോശമായി ചിത്രീകരിച്ചതുകൊണ്ട്​ കാര്യമില്ല. മോദിയെ പ്രകീർത്തിക്കണമെന്നല്ല പറഞ്ഞതിനർഥം.

ഭരണത്തിൽ-പ്രത്യേകിച്ച്​ സാമ്പത്തിക കാര്യങ്ങളിൽ അദ്ദേഹം കൊണ്ടുവന്ന കാര്യങ്ങൾ രാഷ്​ട്രീയ നേതൃത്വം അംഗീകരിക്കണം. സാധാരണക്കാർക്കിടയിൽ 50 ദശലക്ഷം ഗ്യാസ്​ കണക്​ഷൻ നൽകിയ ‘പ്രധാൻമന്ത്രി ഉജ്ജ്വല യോജന’ പദ്ധതി ജയറാം രമേശ്​ ഉദാഹരണമായി പറഞ്ഞു. ഇതുവഴി കോടിക്കണക്കിന്​ സ്​ത്രീ വോട്ടർമാരുമായി ബന്ധം സ്​​ഥാപിക്കാൻ മോദിക്കായി.

കർഷകരുടെ ദുരിതത്തെ കുറിച്ചാണ്​ നാം തെരഞ്ഞെടുപ്പ്​ വേളയിൽ സംസാരിച്ചത്​. കാർഷികരംഗത്തെ പ്രശ്​നങ്ങൾ ജനം തിരിച്ചറിഞ്ഞു. എന്നാൽ, ഇതിന്​ ഉത്തരവാദി മോദിയാണെന്ന്​ ജനം കരുതിയില്ല. എന്തുകൊണ്ടാണ്​ മോദി ജനങ്ങളുടെ ബഹുമാനം നേടിയെടുത്തതെന്ന്​ നാം തിരിച്ചറിയണമെന്നും മുൻ കേന്ദ്രമന്ത്രി കൂടിയായ ജയറാം രമേശ്​ തുറന്നടിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressNarendra ModiJairam Rameshmalayalam newsindia news
News Summary - Demonising PM Modi all the time won’t help: Congress’ Jairam Ramesh -india news
Next Story