Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ട്​ അസാധുവാക്കൽ:...

നോട്ട്​ അസാധുവാക്കൽ: ബഹള​െത്ത തുടർന്ന്​ പാർലമെൻറ്​ പിരിഞ്ഞു

text_fields
bookmark_border
നോട്ട്​ അസാധുവാക്കൽ: ബഹള​െത്ത തുടർന്ന്​ പാർലമെൻറ്​ പിരിഞ്ഞു
cancel

ന്യൂഡൽഹി: നോട്ട്​ അസാധുവാക്കിയ വിഷയത്തിൽ പാർലമെൻറിൽ പ്രതിഷേധം ശക്​തം. വിഷയം ഉന്നയിച്ച്​ രാജ്യസഭയിലും ലോക്​സഭയിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. നിരവധി തവണ സഭാനടപടികൾ നിർത്തിവെച്ചിരുന്നു.  ബഹളത്തെ തുടർന്ന്​ രാജ്യസഭയും ലോകസഭയും ഇന്നത്തേക്ക്​ പിരിഞ്ഞു.

പണത്തിനായി ബാങ്കിനും എടിഎമ്മിനും മുന്നിൽ ക്യൂ നിൽക്കവെ മരിച്ചവർക്കായി അനുശോചന പ്ര​േമയം അവതരിപ്പിക്കണമെന്ന്​ സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.  പ്രതിപക്ഷം ചർച്ചക്ക്​ തയാറാകുന്നില്ലെന്നും പാർലമെൻറ്​ നടപടികൾ തടസപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു.

നോട്ട്​ അസാധുവാക്കൽ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെൻറിൽ നേരി​െട്ടത്തി വിശദീകരണം നൽകണമെന്ന ആവ​ശ്യവുമായാണ്​ ശീതകാല സമ്മേളനം നാലാംദിവസം ആരംഭിച്ചത്​. ബുധനാഴ്​ച 200 ഒാളം വരുന്ന പ്രതിപക്ഷ എം.പിമാർ പാർലമെൻറ്​ വളപ്പിലെ  ഗാന്ധിപ്രതിമക്ക്​ മുന്നിൽ സംയുക്​ത ധർണ നടത്താനും തീരുമാനമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajya Sabhademonetisation
News Summary - demonetization: Opposition storm the well of the Rajya Sabha
Next Story