നോട്ട് നിരോധനം: കടലാസ് കമ്പനികൾക്കെതിരെ ക്രിമിനൽ കേസ്
text_fieldsമുംൈബ: നോട്ട് നിരോധനത്തിന് ശേഷം അനധികൃതമായി നിക്ഷേപം നടത്തിയ കടലാസ് കമ്പനികൾക്കെതിെ ക്രിമിനൽ കേസെടുക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. കമ്പനി നിയമത്തിൽ ഭേദഗതി വരുത്തി ക്രിമിനൽ കേസുമായി മുന്നോട്ട് പോകാനാണ് സർക്കാറിെൻറ നീക്കം. നേരത്തെ കമ്പനി നിയമത്തിലെ 447ാം വകുപ്പനുസരിച്ച് 2 ലക്ഷം കമ്പനികളുടെ രജിസ്ട്രേഷൻ കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു. ബാലൻസ് ഷീറ്റ്, ആദായ നികുതി റിേട്ടൺ എന്നിവ സമർപ്പിക്കാത്ത കമ്പനികളുടെ രജിസ്ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്.
മൂന്ന് മുതൽ 10 വർഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കുന്ന കുറ്റങ്ങൾ ചുമത്തിയാവും കമ്പനികൾക്കെതിരെ കേസെടുക്കുക. ദീർഘകാലമായി ഒരു സാമ്പത്തിക ഇടപാടും നടത്താത്ത സ്ഥാപനങ്ങളെയായിരിക്കും സർക്കാർ പരിശോധിക്കുക.
നോട്ട് അസാധുവാക്കൽ തീരുമാനം പ്രഖ്യാപിച്ച ശേഷം 5,800 കടലാസ് കമ്പനികളുടെ അക്കൗണ്ടുകളിൽ 4,600 കോടിയോളം രൂപ നിക്ഷേപമെത്തിയിരുന്നു. ഇതിൽ 4,552 കോടിയും െവെകാതെ പിൻവലിക്കപ്പെെട്ടന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
