Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ട്​ മാറ്റം:...

നോട്ട്​ മാറ്റം: കള്ളപ്പണത്തിനെതിരായ പോരാട്ടത്തി​െൻറ തുടക്കമെന്ന്​ മോദി

text_fields
bookmark_border
നോട്ട്​ മാറ്റം: കള്ളപ്പണത്തിനെതിരായ പോരാട്ടത്തി​െൻറ തുടക്കമെന്ന്​ മോദി
cancel

ന്യൂഡൽഹി: നോട്ട്​ പിൻവലിക്കൽ ഒരു തുടക്കം മാത്രമാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടത്തി​െൻറ അവസാന നടപടിയല്ല നോട്ട്​ മാറ്റം. കള്ളപ്പണത്തിനെതിരായ നടപടികൾ  തുടർന്നുകൊണ്ടേയിരിക്കുമെന്നും മോദി പറഞ്ഞു.  ബി.ജെ.പി പാർലമെൻററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പ്രതിപക്ഷം തെറ്റിദ്ധരണ പരത്തുകയാണ്​. പാവങ്ങളെ സഹായിക്കുകയെന്നതാണ്​ സർക്കാറി​െൻറ ലക്ഷ്യമെന്നും മോദി പറഞ്ഞു.

നോട്ട്​ അസാധുവാക്കൽ കള്ളപ്പണത്തിനെതിരെയുള്ള സർക്കാറി​െൻറ ധീരമായ നടപടിയാണെന്ന്​ പാർലമെൻററി കാര്യ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.  യോഗത്തിൽ പ്രധാനമന്ത്രിക്ക്​ പിന്തുണയർപ്പിച്ചുകൊണ്ടുള്ള പ്രമേയം ഏക കണ്ഠേന പാസാക്കിയതായും അദ്ദേഹം അറിയിച്ചു. മോദിയുടേത് ‘മഹത്തായ കുരിശുയുദ്ധ’മെന്നാണ്​ പ്രമേയത്തിൽ പറയുന്നത്​.

നോട്ട് മാറ്റം സംബന്ധിച്ച് ചർച്ചകൾക്ക്​ കേന്ദ്രസർക്കാർ തയാറണെന്ന് ധനമന്ത്രി അരുൺ ​െജയ്റ്റ്ലി യോഗത്തിൽ പറഞ്ഞു. നോട്ട്​ പിൻവലിക്കൽ ധനകാര്യമന്ത്രി പോലും അറിഞ്ഞില്ലെന്ന്​ പറഞ്ഞവർ തീരുമാനം പാർട്ടി മു​േമ്പ അറിഞ്ഞിരുന്നുവെന്ന്​ മാറ്റി പറയുന്നു. നോട്ട്​ മാറ്റം സംബന്ധിച്ച തീരുമാനം വളരെ വലുതാണ്.  കഴിഞ്ഞ 70 വർഷമായി രാജ്യം സാധാരണ രീതിയിൽ തുടർന്നുവരികയായിരുന്നു. എന്നാൽ പുതിയൊരു മാറ്റമാണ് വരുത്തിയിരിക്കുന്നത്. രാജ്യമെമ്പാടുമുള്ളവർ അദ്ദേഹത്തിന്റെ തീരുമാനത്തിന് പിന്തുണ നൽകുന്നു. ചരിത്രപരമായ ഒരു നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നും ​െജയ്റ്റ്ലി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parliamentary party meetingBJP
News Summary - Demonetisation is not end but beginning- Modi
Next Story