Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ട്​ നിരോധനം...

നോട്ട്​ നിരോധനം കള്ളപ്പണം കുറച്ചു, ദേശീയ പുരോഗതിക്ക്​ ഇടയാക്കി-നരേന്ദ്ര മോദി

text_fields
bookmark_border
നോട്ട്​ നിരോധനം കള്ളപ്പണം കുറച്ചു, ദേശീയ പുരോഗതിക്ക്​ ഇടയാക്കി-നരേന്ദ്ര മോദി
cancel

നോട്ട്​ നിരോധനത്തി​െൻറ വാർഷികത്തിൽ പഴയ അവകാശവാദങ്ങൾ ആവർത്തിച്ച്​ പ്രധാനമന്ത്രി ന​േരന്ദ്ര മോദി. നോട്ട്​ നിരോധനം കള്ളപ്പണം കുറക്കാൻ സഹായിച്ചെന്ന്​ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ​ കൂടാതെ നികുതി വരുമാനം വർധിക്കുകയും രാജ്യത്തി​െൻറ പുരോഗതിയെ ഗുണപരമായി സ്വാധീനിക്കുകയും ചെയ്​തതായും അദ്ദേഹം പറഞ്ഞു. 'നോട്ട്​ നിരോധനം കള്ളപ്പണം കുറക്കുന്നതിനും നികുതി വരുമാനം ഉയർത്തുന്നതിനും സമ്പദ്​വ്യവസ്​ഥയിൽ സുതാര്യത കൊണ്ടുവരുന്നതിനും സഹായിച്ചു. ഇൗ ഗുണഫലങ്ങൾ ദേ​ശീയ പുരോഗതിക്ക്​ പ്രയോജനകരമായി'-മോദി ട്വിറ്ററിൽ കുറിച്ചു.

സാമ്പത്തിക വിദഗ്​ധർ വിനാശകമായ തീരുമാനം എന്നാണ്​ നോട്ട്​ നിരോധനത്തെ വിശേഷിപ്പിക്കുന്നത്​. അഴിമതി, കള്ളപ്പണം, കള്ളനോട്ട്, ആയുധഇടപാട്, ഭൂമിയിടപാട്, തീവ്രവാദപ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള ഫണ്ട് സമാഹരണം എന്നിവയ്ക്ക് വൻതോതിൽ കള്ളപ്പണവും കള്ളനോട്ടും ഉപയോഗിക്കുന്നുവെന്ന്​ പറഞ്ഞായിരുന്നു നോട്ട്​ നിരോധനം. എന്നാൽ, കഴിഞ്ഞ നാലു വർഷത്തെ അനുഭവം പരിശോധിച്ചാൽ കള്ളപ്പണവും കറൻസി ഉപയോഗവും കുറയുന്നതിനുപകരം വർധിക്കുകയാണുണ്ടായത്. കള്ളപ്പണത്തി​െൻറ തിക്തഫലം അനുഭവിക്കുന്ന സാധാരണക്കാരെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ നടപടി ഇവർക്ക് സാമ്പത്തിക ദുരിതം ഇരട്ടിപ്പിച്ചു.

നോ​ട്ടു​നി​രോ​ധ​ന​ത്തി​ലൂ​ടെ നാ​ലു ല​ക്ഷം കോ​ടി രൂ​പ​യു​ടെ ക​ള്ള​പ്പ​ണം പി​ടി​ച്ചെ​ടു​ത്ത് ഖ​ജ​നാ​വി​ലേ​ക്ക് മു​ത​ൽ​കൂ​ട്ടാ​മെ​ന്നാ​യി​രു​ന്നു വലിയ വീ​മ്പു​പ​റ​ച്ചി​ൽ. പ​ക്ഷേ, തി​രി​ച്ചു​വ​രാ​തി​രു​ന്ന ക​റ​ൻ​സി 10,730 കോ​ടി രൂ​പ. എ​ന്നാ​ൽ പ​ക​രം നോ​ട്ട​ടി​ക്കാ​ൻ റി​സ​ർ​വ്​ ബാ​ങ്കി​ന് ചെ​ല​വാ​യ തു​ക 13,000 കോ​ടി രൂ​പ! മാ​ത്ര​വു​മ​ല്ല, 2015-16ൽ ​റി​സ​ർ​വ്​ ബാ​ങ്ക് കേ​ന്ദ്ര സ​ർ​ക്കാ​റി​ന് 65,876 കോ​ടി രൂ​പ​യാ​ണ് മി​ച്ച ഫ​ണ്ടാ​യി ന​ൽ​കി​യ​തെ​ങ്കി​ൽ, 2016-17 വ​ർ​ഷ​ത്തി​ൽ പ്ര​സ്തു​ത തു​ക 30,659 കോ​ടി രൂ​പ​യാ​യി ഇ​ടി​യു​ക​യും ചെ​യ്തു. രാജ്യം ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്ന് നോട്ട് നിരോധനമാണെന്ന് സാമ്പത്തിക വിദഗ്ധരെല്ലാം ഒറ്റക്കെട്ടായി ഇപ്പോൾ വിളിച്ചു പറയുന്നുണ്ട്​. ഡീമോണിറ്റൈസേഷന്‍ നടപ്പാക്കിയിട്ടും റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഇപ്പോഴും കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നു. മൂന്നില്‍ ഒന്ന് റിയല്‍ എസ്റ്റേറ്റ് ഇടപാടി​െൻറയും 10 മുതല്‍ 50 ശതമാനം വരെ പണം ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന് വിവിധ സര്‍വേകള്‍ സൂചിപ്പിക്കുന്നു.


നോട്ട്​ നിരോധനത്തി​െൻറ വാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. കോവിഡല്ല, നോട്ട്​ നിരോധനവും ജി.എസ്.ടിയുമാണ്​ ഇന്ത്യയെ തകർത്തതെന്ന്​ രാഹുൽ ഗാന്ധി പറഞ്ഞു.'ബംഗ്ലാദേശ്​ സാമ്പത്തിക രംഗത്ത്​ഇന്ത്യയേക്കാൾ നല്ല പ്രകടനം നടത്തുന്നു. കോവിഡാണ്​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ തകർത്തതെങ്കിൽ ബംഗ്ലാദേശിൽ കോവിഡില്ലേ?. അതാണ്​ പറയുന്നത്. ഇന്ത്യയെ തകർത്തത്​നോട്ടുനിരോധനവും ജി.എസ്.ടിയുമാണ്'-രാഹുൽ കുറിച്ചു.

'കള്ളപ്പണം പിടിക്കുമെന്നത്​മോദിയുടെ നുണയായിരുന്നു. നിങ്ങളുടെ പണമെടുത്ത്​സുഹൃത്തുക്കളായ ഏതാനും സമ്പന്നർക്ക്​ കൊടുക്കുന്നതിന്​ വേണ്ടിയായിരുന്നു നോട്ട്​ നിരോധനം. ഇതിനുപുറമേ നടപ്പാക്കിയ ജി.എസ്.ടിയും ഈ സൃഹൃത്തുക്കൾക്ക്​ വേണ്ടിയായിരുന്നു. ഇപ്പോൾ കർഷകരുടെ അന്ത്യം കുറിക്കുന്ന നിയമവും കൊണ്ടുവന്നിരിക്കുന്നു'-അദ്ദേഹം കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Demonetisationblack money
Next Story