നോട്ട് നിരോധനം കള്ളപ്പണം ഇല്ലാതാക്കിയിട്ടില്ല –ഒ.പി. റാവത്ത്
text_fieldsന്യൂഡൽഹി: ഉയർന്ന മൂല്യമുള്ള നോട്ടുകൾ നിരോധിച്ചതുമൂലം കള്ളപ്പണമില്ലാതായെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം തെറ്റാണെന്ന് വ്യക്തമാക്കി ശനിയാഴ്ച മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ സ്ഥാനത്തുനിന്ന് വിരമിച്ച ഒ.പി റാവത്ത്.
നോട്ട് നിരോധനത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ പിടിച്ചെടുത്ത കള്ളപ്പണം മുൻകാലത്തെക്കാൾ കൂടുതലാണെന്നും ഇത് കള്ളപ്പണം ഇല്ലാതാക്കാൻ സഹായിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണെന്നും ഒ.പി റാവത്ത് പറഞ്ഞു.
അടുത്തിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളിൽനിന്ന് മാത്രമായി 200 കോടി കള്ളപ്പണമാണ് കമീഷൻ പിടികൂടിയത്. ഇലക്ട്രോണിക് വോട്ടുയന്ത്രം ഇൻറർനെറ്റുമായി ബന്ധിപ്പിച്ചിട്ടില്ല. ഹാക്ക് ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒ.പി റാവത്ത് ഇൗ വർഷം ജനുവരിയിലായിരുന്നു മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായി ചുമതലയേറ്റത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
