Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിലെ 'ബുൾഡോസർ...

യു.പിയിലെ 'ബുൾഡോസർ രാജി'ന് സ്റ്റേ ഇല്ല; പ്രതികാരബുദ്ധിയോടെ പൊളിക്കരുതെന്ന് സുപ്രീംകോടതി

text_fields
bookmark_border
Up demolition 8976987
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ പ്ര​വാ​ച​ക​നി​ന്ദ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​യ​മ​വാ​ഴ്ച​യും മു​നി​സി​പ്പ​ൽ നി​യ​മ​ങ്ങ​ളും മ​റി​ക​ട​ന്ന്​ ബു​ൾ​ഡോ​സ​റു​ക​ൾ ഇ​റ​ക്കി മു​സ്​​ലിം​ക​ളു​ടെ വീ​ടു​ക​ൾ ത​ക​ർ​ക്കു​ന്ന​ത്​ സ്​​റ്റേ ചെ​യ്യ​ണ​മെ​ന്ന ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മാ​യെ ഹി​ന്ദി​ന്‍റെ ആ​വ​ശ്യം സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. ജം​ഇ​യ്യ​ത്ത്​ ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ൾ​ക്ക്​ മൂ​ന്നു​ ദി​വ​സ​ത്തി​ന​കം മ​റു​പ​ടി ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ട ജ​സ്റ്റി​സ് എ.​എ​സ്. ബൊ​പ്പ​ണ്ണ​യും ജ​സ്റ്റി​സ് വി​ക്രം​നാ​ഥും അ​ട​ങ്ങി​യ അ​വ​ധി​ക്കാ​ല ബെ​ഞ്ച് അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്കു​ന്ന​ത്​ നി​യ​മ​മ​നു​സ​രി​ച്ചാ​യി​രി​ക്ക​ണ​മെ​ന്ന്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച കേ​സ്​ വീ​ണ്ടും പ​രി​ഗ​ണി​ക്കും.

യു.​പി​യി​ലെ ന​ട​പ​ടി ഭ​യാ​ന​ക​മാ​ണെ​ന്നും രാ​ജ്യ​ത്ത്​ ഇ​തി​നു​മു​മ്പ്​ ഇ​ങ്ങ​നെ​യൊ​ന്ന്​ ക​ണ്ടി​ട്ടി​ല്ലെ​ന്നും ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ച​ന്ദ​ർ ഉ​ദ​യ്​ സി​ങ്​ ബോ​ധി​പ്പി​ച്ചു. അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ലോ സ്വാ​ത​ന്ത്ര്യ​ത്തി​നു​ മു​​മ്പോ ഇ​ങ്ങ​നെ​യു​ണ്ടാ​യി​ട്ടി​ല്ല. ആ​രോ​പ​ണ​വി​ധേ​യ​രാ​യ വ്യ​ക്​​തി​ക​ളു​ടേ​ത് മാ​ത്ര​മ​ല്ല, അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ വീ​ടു​ക​ളും ത​ക​ർ​ക്കു​ക​യാ​ണ്. നി​യ​മ​വാ​ഴ്ച​യു​ള്ള ഒ​രു റി​പ്പ​ബ്ലി​ക്കി​ലോ രാ​ജ്യ​ത്തോ ഇ​ത്​ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും സി​ങ്​​ ബോ​ധി​പ്പി​ച്ച​പ്പോ​ൾ, പൊ​ളി​ക്കും മു​മ്പ്​ ചെ​യ്യേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചി​രു​ന്നോ എ​ന്ന്​ സു​പ്രീം​കോ​ട​തി ചോ​ദി​ച്ചു. ഇ​ല്ലെ​ന്നും നി​യ​മ​വി​രു​ദ്ധ നി​ർ​മാ​ണ​ങ്ങ​​ളാ​ണെ​ന്നു​ പ​റ​ഞ്ഞ്​ ഇ​തി​നെ ന്യാ​യീ​ക​രി​ക്കു​ക​യാ​ണെ​ന്നും സി​ങ്​ മ​റു​പ​ടി ന​ൽ​കി. ബു​ൾ​ഡോ​സ​ർ കൊ​ണ്ടു​വ​ന്ന്​ വീ​ടു​ക​ൾ ഇ​ടി​ച്ച​ു​ത​ക​ർ​ക്കു​ക​യാ​ണ്. നി​യ​മം കൈ​യി​ലെ​ടു​ത്ത​വ​ർ​ക്കെ​തി​രെ ബു​ൾ​ഡോ​സ​ർ പ്ര​യോ​ഗി​ക്കു​മെ​ന്ന്​ ഉ​ന്ന​ത സ്ഥാ​ന​ങ്ങ​ളി​ലി​രി​ക്കു​ന്ന​വ​ർ പ​റ​യു​ന്നു. അ​ന​ധി​കൃ​​ത നി​ർ​മാ​ണം നീ​ക്കം​ചെ​യ്യാ​ൻ 15 ദി​വ​സ​ത്തെ സ​മ​യം​ ന​ൽ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യും അ​ഭി​ഭാ​ഷ​ക​ൻ ഓ​ർ​മി​പ്പി​ച്ചു.

നോ​ട്ടീ​സ്​ ന​ൽ​കാ​തെ ഇ​ടി​ച്ചു​നി​ര​ത്താ​ൻ ആ​വി​ല്ലെ​ന്നും ത​ങ്ങ​ൾ​ക്ക്​ അ​തേ​ക്കു​റി​ച്ച്​ ധാ​ര​ണ​യു​ണ്ടെ​ന്നും ജ​സ്റ്റി​സ്​ ബൊ​പ്പ​ണ്ണ പ​റ​ഞ്ഞ​ു. 'ഞ​ങ്ങ​ളും സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. എ​ന്താ​ണ്​ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന്​ കാ​ണു​ന്നു​ണ്ട്. ആ​ത്യ​ന്തി​ക​മാ​യി നി​യ​മ​വാ​ഴ്​​ച പു​ല​ര​ണം. വീ​ടു​ക​ൾ ത​ക​ർ​ക്ക​പ്പെ​ട്ട എ​ല്ലാ ആ​ളു​ക​ൾ​ക്കും കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ക​ഴി​യി​ല്ല'- ജ​സ്റ്റി​സ്​ ബൊ​പ്പ​ണ്ണ കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്നാ​ൽ, ഉ​ത്ത​ർ​പ്ര​ദേ​ശ്​ സ​ർ​ക്കാ​റി​നു​വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യും പ്ര​യാ​ഗ്​​രാ​ജ്​ വി​ക​സ​ന അ​തോ​റി​റ്റി​ക്കു​​വേ​ണ്ടി ഹാ​ജ​രാ​യ ഹ​രീ​ഷ്​ സാ​ൽ​വെ​യും ബു​ൾ​ഡോ​സ​ർ ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ച്ചു.

സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ന്​ സാ​ൽ​വെ മൂ​ന്നു​ ദി​വ​സം സ​മ​യം ചോ​ദി​ച്ച​പ്പോ​ൾ അ​തു​വ​രെ എ​ങ്ങ​നെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന്​ ജ​സ്റ്റി​സ്​ ബൊ​പ്പ​ണ്ണ ചോ​ദി​ച്ചു. കോ​ട​തി​ക്ക് ഒ​രു​ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. അ​തു​വ​രെ​യും സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണം. ആ​വ​ലാ​തി​യു​മാ​യി വ​രു​ന്ന വ്യ​ക്​​തി​ക​ളു​ടെ ര​ക്ഷ​ക്ക്​ കോ​ട​തി​യെ​ത്തു​ന്നി​ല്ലെ​ങ്കി​ൽ അ​ത്​ ശ​രി​യ​ല്ലെ​ന്നും അ​താ​ണ്​ നീ​തി​യെ​ന്നും ജ​സ്റ്റി​സ്​ ബൊ​പ്പ​ണ്ണ വ്യ​ക്ത​മാ​ക്കി. പൊ​ളി​ക്ക​ൽ സ്​​റ്റേ ചെ​യ്​​ത് ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ട​ണ​മെ​ന്ന്​ അ​ഡ്വ. ഹു​സൈ​ഫ​ അ​ഹ്​​മ​ദി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ പൊ​ളി​ക്ക​ൽ നി​യ​മ​പ്ര​കാ​രം മാ​ത്ര​മാ​യി​രി​ക്കും എ​ന്ന്​ ജ​സ്​​റ്റി​സ്​ ബൊ​പ്പ​ണ്ണ മ​റു​പ​ടി ന​ൽ​കി.

സുപ്രീംകോടതി തടയാത്തതിനാൽ ബുൾഡോസർ ഉരുളുന്നു -ജംഇയ്യത്ത്

ന്യൂഡൽഹി: ജഹാംഗീർപുരിയിൽ ബി.ജെ.പിയുടെ മുനിസിപ്പൽ കോർപറേഷൻ ഇറക്കിയ ബുൾഡോസറുകൾ തടഞ്ഞ സുപ്രീംകോടതി ഉത്തരവ് സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചിന്‍റെ ശ്രദ്ധയിൽപ്പെടുത്തി ജംഇയ്യത്ത് അഭിഭാഷകൻ അഡ്വ. ഹുസൈഫ അഹ്മദി. നാൾവഴി നോക്കിയാൽ ഈയിടെ നടന്ന സംഭവങ്ങളുമായി ഇടിച്ചുപൊളിക്കുന്നതിന് ബന്ധമില്ലേ എന്ന് അദ്ദേഹം ചോദിച്ചു. വീടുകൾ തകർക്കാനായി എഫ്.ഐ.ആറിൽനിന്ന് തങ്ങൾക്ക് തോന്നിയ പേരുകൾ തിരഞ്ഞെടുക്കുകയാണ് യു.പി സർക്കാർ ചെയ്തത്. കെട്ടിടം അനധികൃതമാണെങ്കിൽ നടപടിക്രമം പാലിച്ചായിരിക്കണം പൊളിക്കേണ്ടതെന്ന് കോടതി നിർദേശം നൽകണമെന്നും അഹ്മദി വാദിച്ചു.

ഏപ്രിൽ 21ന് യു.പി സർക്കാറിന് നോട്ടീസ് അയച്ചുെവങ്കിലും ഇടക്കാല ഉത്തരവൊന്നും സുപ്രീംകോടതി പുറപ്പെടുവിച്ചില്ല എന്നും അതുകൊണ്ടാണ് ഇപ്പോൾ ഇടിച്ചുനിരത്തൽ സംഭവിച്ചതെന്നും ജംഇയ്യത്തിനായി ഹാജരായ അഡ്വ. ചന്ദർ ഉദയ് സിങ്ങും ബോധിപ്പിച്ചു. ഗുണ്ടകൾക്കും കല്ലേറുകാർക്കുമുള്ള തിരിച്ചടിയാണ് ഇടിച്ചുനിരത്തൽ എന്ന് പ്രസ്താവനകളിറക്കിയാണ് പൊളിച്ചത്. ഇപ്പോൾ അനധികൃത കെട്ടിടങ്ങളാണെന്ന് പറഞ്ഞാണ് ഇടിച്ചുനിരത്തലിനെ ന്യായീകരിക്കുന്നത്. ബുൾഡോസർ ഓപറേഷൻ അടിയന്തരമായി നിർത്തിവെക്കണമെന്ന് സിങ് ആവശ്യപ്പെട്ടു. ഇടിച്ചുപൊളിച്ച ശേഷമാണ് തങ്ങൾ നോട്ടീസ് നൽകിയിരുന്നുവെന്ന് സർക്കാർ അവകാശപ്പെടുന്നതെന്ന് മുതിർന്ന അഭിഭാഷക നിത്യ രാമകൃഷ്ണൻ ബോധിപ്പിച്ചു. എന്നാൽ പൊളിക്കുന്നതിന്‍റെ തലേന്ന് രാത്രി നോട്ടീസ് ഒട്ടിച്ചത് വിവാദത്തിലായ പ്രയാഗ്രാജിൽ മേയിൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും മേയ് 25ന് പൊളിക്കാൻ ഉത്തരവിട്ടുവെന്നും പ്രയാഗ്രാജ് വികസന അതോറിറ്റിക്ക് വേണ്ടി ഹാജരായ ഹരീഷ് സാൽവെ അവകാശപ്പെട്ടു.

ജംഇയ്യതുൽ ഉലമായെ ഹിന്ദിനെതിരെ സോളിസിറ്റർ ജനറലും സാൽവെയും

ന്യൂഡൽഹി: ബി.ജെ.പി ഭരണകൂടങ്ങളുടെ ബുൾഡോസറുകൾക്കെതിരെ സുപ്രീംകോടതിയിൽ നിയമയുദ്ധം നടത്തുന്ന ജംഇയ്യതുൽ ഉലമായെ ഹിന്ദിനെതിരെ വിമർശനവുമായി കേന്ദ്ര സർക്കാറിന്‍റെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത.

യു.പിയിൽ നിയമലംഘനം സംഭവിച്ചെങ്കിൽ അതിനിരയായവരാണ് വരേണ്ടതെന്നും ഡൽഹി ജഹാംഗീർപുരിയിലെ ഇടിച്ചുനിരത്തലിനെതിരെയും ജംഇയ്യതാണ് കോടതിയിൽ വന്നതെന്നും ഉത്തർപ്രദേശ് സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ വിമർശിച്ചു.

എല്ലാവർക്കും കയറാനാവുന്ന വണ്ടിയാണിതെന്നും ആ വീട് പൊളിച്ചു, ഈ വീട് പൊളിച്ചു എന്നും പറഞ്ഞ് ഓരോന്ന് തോളിലേറ്റിവരുകയാണെന്നും ജംഇയ്യതുൽ ഉലമയെ മേത്ത പരിഹസിച്ചു. ഡൽഹി ജഹാംഗീർപുരിയിൽ വീടുകളും കടകളും തകർത്തു എന്നു പറഞ്ഞ് തുടങ്ങിയതാണിത്. ബുൾഡോസർ നടപടിക്കിരയായവർ ആരും കോടതിയിൽ വന്നില്ല. ഇതൊന്നും ബാധിക്കാത്ത ജംഇയ്യതുൽ ഉലമയാണ് വന്നത് എന്ന് മേത്ത പറഞ്ഞപ്പോൾ ആരു വന്നുവെന്ന് നോക്കേണ്ടെന്ന് സുപ്രീംകോടതി പ്രതികരിച്ചു.

ബി.ജെ.പി വക്താവ് നൂപുർ ശർമയുടെ പ്രവാചക നിന്ദക്കെതിരായ പ്രതിഷേധം അക്രമത്തിൽ കലാശിച്ച ആദ്യ നഗരമായ കാൺപൂരിൽ പ്രതിഷേധക്കാരുടെ വീടുകൾ നടപടിക്രമങ്ങൾ പാലിക്കാതെ യോഗി സർക്കാർ തകർക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 12നാണ് ജംഇയ്യത് ആദ്യ അപേക്ഷ നൽകിയത്. സഹാറൻപുരിലും പ്രയാഗ്രാജിലും ഇത് ആവർത്തിച്ചതിനെ തുടർന്ന് രണ്ടാമത്തെ അപേക്ഷയും നൽകി. ആദ്യ ഹരജിയാണ് സുപ്രീംകോടതിൽ എത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DemolitionUP policeDemolition DriveBulldozer Raj
News Summary - Demolitions Can't Be Retaliatory Measure": Supreme Court Notice To UP
Next Story