തൊഴിലുറപ്പ് പദ്ധതിയുടെ തകർച്ച കനത്ത പ്രത്യാഘാതമുണ്ടാക്കും -സോണിയ ഗാന്ധി
text_fieldsന്യൂഡൽഹി: ചരിത്രപ്രധാനമായ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് നിയമത്തെ തകർത്തത് ഗ്രാമീണമേഖലയിൽ കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി.
കോടിക്കണക്കിന് ഗ്രാമീണ ജനതയെ ബാധിക്കുന്ന നീക്കത്തിനെതിരെ എല്ലാവരും ഒന്നിക്കണമെന്നും ഓരോരുത്തരുടെയും അവകാശങ്ങൾ സംരക്ഷിക്കണമെന്നും ‘ഹിന്ദു’ പത്രത്തിലെഴുതിയ ലേഖനത്തിൽ സോണിയ ഗാന്ധി ആഹ്വാനം ചെയ്തു. എല്ലാവരുടെയും ക്ഷേമം വിഭാവനം ചെയ്ത ഗാന്ധിയുടെ സ്വപ്നം സാക്ഷാത്കരിച്ച്, തൊഴിലെന്ന ഭരണഘടനാ അവകാശത്തിന് നിയമ പിന്‍ബലം നൽകിയതാണ് ഇപ്പോൾ ഇടിച്ചുനിരത്തിയതെന്ന് ലേഖനത്തിൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

