സംഭൽ ഇടിച്ചുനിരത്തൽ: കോടതിയലക്ഷ്യ ഹരജി അടുത്തയാഴ്ച പരിഗണിക്കും
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ സംഭലിൽ കെട്ടിടങ്ങൾ പൊളിച്ചതിൽ ജില്ല ഭരണകൂടത്തിനെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്ന ഹരജി സുപ്രീംകോടതി ഒരാഴ്ചക്കു ശേഷം പരിഗണിക്കും. 15 ദിവസത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകി വിശദീകരണം തേടി മാത്രമേ കെട്ടിടങ്ങൾ പൊളിക്കാൻ പാടുള്ളൂവെന്ന് 2024 നവംബർ 13ന് സുപ്രീംകോടതി മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. എന്നാൽ, അനുമതിയും രേഖകളുമുണ്ടായിട്ടും നോട്ടീസ് നൽകാതെയാണ് തങ്ങളുടെ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്.
സംഭൽ ജില്ല മജിസ്ട്രേറ്റ് ഉൾപ്പെടെയുള്ളവരാണ് കേസിലെ എതിർ കക്ഷികൾ. വ്യക്തിപരമായ കാരണങ്ങളാൽ ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്നും ഒരാഴ്ചത്തേക്ക് മാറ്റിവെക്കണമെന്നും ഹരജിക്കാരന്റെ അഭിഭാഷകൻ അഭ്യർഥിച്ചതിനെ തുടർന്നാണ് ജസ്റ്റിസുമാരായ ബി.ആർ. ഗവായി, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് കേസ് നീട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

