Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബുൾഡോസറുകൾക്ക്​...

ബുൾഡോസറുകൾക്ക്​ രണ്ടാഴ്ച കൂടി സ്​റ്റേ, സ്​റ്റേ​ ലംഘിച്ചും പൊളിച്ചത്​​​ ഗൗരവതരമെന്ന് സുപ്രീംകോടതി

text_fields
bookmark_border
Jahangirpuri demolition
cancel
camera_alt

Photo courtesy: Eshwar Ranjana, The Quint

Listen to this Article

ന്യൂഡൽഹി: സുപ്രീംകോടതി സ്​റ്റേക്ക്​ ശേഷവും ജഹാംഗീർപുരിയിലെ കെട്ടിടം പൊളിക്കലുമായി വടക്കൻ ഡൽഹി കോർപറേഷൻ മേയർ മുന്നോട്ടുപോയത്​ ഗൗരവത്തോടെയാണ്​ കാണുന്നതെന്നും ഇക്കാര്യത്തിൽ നടപടി എടുക്കുമെന്നും സുപ്രീംകോടതി. കെട്ടിടം പൊളിക്കലിനുള്ള സ്​റ്റേ രണ്ടാഴ്ചത്തേക്ക്​ കൂടി നീട്ടിയ ജസ്റ്റിസ്​ എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച്​ തൽസ്ഥിതി തുടരാനും ഉത്തരവിട്ടു. ബുൾഡോസറുകൾ ഇറക്കിയതിന്‍റെ വിശദാംശം സത്യവാങ്​മൂലമായി നൽകാൻ ബി.ജെ.പി ഭരിക്കുന്ന വടക്കൻ ഡൽഹി മുനിസിപ്പൽ കോർപറേഷനോടും എതിർസത്യവാങ്​മൂലം സമർപ്പിക്കാൻ എല്ലാ ഹരജിക്കാരോടും സുപ്രീംകോടതി ആവശ്യ​പ്പെട്ടു. ജസ്റ്റിസ്​ ബി.ആർ. ഗവായികൂടി അടങ്ങുന്ന ബെഞ്ച്​ രണ്ടാഴ്​ച കഴിഞ്ഞ്​ വാദം കേൾക്കും.

ഹനുമാൻ ജയ​ന്തി ഘോഷയാത്ര അക്രമത്തിൽ കലാശിച്ച ജഹാംഗീർപുരിയിലെ കൈയേറ്റങ്ങൾ ബുൾഡോസറുകൾ ഇറക്കി പൊളിക്കുന്നതിനെതിരെ​ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്​, സി.പി.എം നേതാവ്​ വൃന്ദ കാരാട്ട്​, കെട്ടിട ഉടമകൾ എന്നിവർ സമർപ്പിച്ച ഒരു കൂട്ടം ഹരജികളിലാണ്​ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്​. ബുധനാഴ്ച ഒരു ദിവസേത്തക്ക്​ ചീഫ്​ ജസ്റ്റിസ്​ എൻ.വി. രമണയുടെ ബെഞ്ച്​ നൽകിയ സ്​റ്റേ ഉത്തരവ് രണ്ടാഴ്ചത്തേക്ക്​ കൂടി നീട്ടുകയാണെന്ന്​ ജസ്റ്റിസ്​ നാഗേശ്വര റാവു വ്യക്തമാക്കി. അതേസമയം ഡൽഹിക്ക്​ പുറമെ മധ്യപ്രദേശ്​, ഗുജറാത്ത്​, യു.പി അടക്കം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മുസ്​ലിംകൾക്കെതിരെ ഏകപക്ഷീയമായി നടത്തുന്ന ബുൾഡോസർ ആക്രമണം നിർത്തിവെക്കണമെന്ന ജംഇയ്യത്തുൽ ഉലമായുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.

ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്‍റെ അഭിഭാഷകരായ ദുഷ്യന്ത്​ ദവെയും കപിൽ സിബലും വൃന്ദ കാരാട്ടിന്‍റെ അഭിഭാഷകൻ അഡ്വ. സുരേന്ദ്ര നാഥും സുപ്രീംകോടതി ഉത്തരവ്​ ഇറക്കിയ ശേഷവും പൊളിച്ചുനീക്കലുമായി വടക്കൻ ഡൽഹി മേയർ മുന്നോട്ടുപോയത് ജഡ്ജിമാരുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിനോട്​ പ്രതികരിച്ച ജസ്റ്റിസ്​ നാഗേശ്വര റാവു കോടതി ഉത്തരവ്​ ലംഘനം ഗൗരവത്തോടെയാണ്​ കാണുന്നതെന്നും ഇക്കാര്യത്തിൽ തുടർ നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supreme courtJahangirpuri demolition
News Summary - Demolition drive stops in Jahangirpuri after SC intervention, hearing today
Next Story