ഡൽഹി ജുമാമസ്ജിദ് തകർക്കണമെന്ന് വീണ്ടും സാക്ഷി മഹാരാജ്
text_fieldsലഖ്നോ: ഡൽഹി ജുമാമസ്ജിദ് തകർത്താൽ പടിക്കെട്ടിന് താഴെ വിഗ്രഹങ്ങൾ കണ്ടില്ലെങ്കിൽ തന്നെ തൂക്കിലേറ്റാമെന്ന് ഉന്നാവിലെ ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. രാഷ്ട്രീയപ്രവേശന ശേഷമുള്ള തെൻറ ആദ്യ പ്രസ്താവനയായിരുന്നു ഇതെന്നും അതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ സർക്കാർ നിയമം കൊണ്ടുവരണമെന്നും സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു.മുഗളന്മാർ ക്ഷേത്രങ്ങൾ തകർത്ത് 3000 പള്ളികളാണ് പണിതത്. അയോധ്യ വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ബി.എസ്.പി നേതാവ് മായാവതിയും എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവും നിലപാട് വ്യക്തമാക്കണമെന്നും മഹാരാജ് ആവശ്യപ്പെട്ടു.
