ന്യൂഡൽഹി: ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്താൻ വിവിധ സഖ്യ രാജ്യങ്ങളുമായി കൈകോർക്കാൻ ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എസ് പ്രസിഡൻറ് ജോ ബൈഡെൻറ നേതൃത്വത്തിൽ നടന്ന ജനാധിപത്യ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ട്വിറ്ററിലെഴുതിയ കുറിപ്പിലാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. ജനാധിപത്യ സമൂഹങ്ങളുടെ നിലനിൽപ്പിന് സാങ്കേതിക സ്ഥാപനങ്ങൾക്കും പങ്കുവഹിക്കാനാകും. നല്ല രീതിയിലും മോശം രീതിയിലും ജനാധിപത്യത്തെ സ്വാധീനിക്കാൻ സാങ്കേതിക വിദ്യകൾക്ക് സാധിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
രണ്ടു ദിവസത്തെ ഓൺലൈൻ ഉച്ചകോടിയിൽ നൂറോളം രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. റഷ്യ, ചൈന, പാകിസ്താൻ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ ഉച്ചകോടി ബഹിഷ്കരിച്ചു.