Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകസഭയിൽ ജനാധിപത്യത്തെ 'ദഹിപ്പിച്ചു'; രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കിയതിനെതിരെ കോൺഗ്രസ്

text_fields
bookmark_border
Jairam Ramesh
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ ലോകസഭ രേഖകളിൽ നിന്ന് നീക്കിയതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ലോകസഭയിൽ ജനാധിപത്യം ദഹിപ്പിച്ചുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.

ചൊവ്വാഴ്ചയാണ് രാഹുൽ ഗാന്ധി ലോകസഭയിൽ ബി.ജെ.പി സർക്കാറിനും അദാനിക്കുമെതിരെ രൂക്ഷ വിമർശനമുയർത്തിയത്. ഗൗതം അദാനിക്ക് നേട്ടമുണ്ടാക്കാൻ വേണ്ടിയാണ് മോദി സർക്കാർ ബിസിനസ് നിയമങ്ങൾ മാറ്റുന്നതെന്നും അദാനിയുടെ വളർച്ചക്കുപിന്നിൽ മോദിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ ബുധനാഴ്ച രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ ലോകസഭ രേഖകളിൽ നിന്ന് നീക്കുകയായിരുന്നു. ആരോപണങ്ങൾക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാമർശങ്ങൾ നീക്കം ചെയ്തത്. അതേസമയം രാഹുൽ ഗാന്ധിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ രംഗത്തെത്തി. രാഹുൽ ഗാന്ധി സഭാ ചട്ടങ്ങൾ ലംഘിച്ചെന്നും സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും കാണിച്ച് അദ്ദേഹം സ്പീക്കർക്ക് പരാതി നൽകിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Democracy Was 'Cremated' In Lok Sabha: Cong On Expunging Of Rahul's Remarks
Next Story