Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ ജനാധിപത്യം...

രാജ്യത്ത്​ ജനാധിപത്യം അപകടത്തിലാണെന്ന്​ കർഷക നേതാവ്​ രാകേഷ്​ ടികായത്; പ്രക്ഷോഭം മാത്രമാണ്​ മുന്നിലുള്ള വഴി

text_fields
bookmark_border
rakesh tikait
cancel

ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പി​െൻറ ആദ്യഘട്ടം പുരോഗമിക്കുന്നതി​നിടെ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച്​ കർഷക നേതാവ്​ രാകേഷ്​ ടികായത്​. ബി​.ജെ.പി അധികാരം നഷ്​ടപ്പെടുത്താൻ തയാറല്ലാത്തതിനാൽ രാജ്യത്തെ ജനാധിപത്യം അപകടത്തിലാണെന്ന്​ അദ്ദേഹം പറഞ്ഞു.

പൊലീസി​െൻറയും കോടതിയുടെയും തെരഞ്ഞെടുപ്പു കമീഷ​െൻറയും നിയന്ത്രണം ബി.ജെ.പി കീഴൊതുക്കിയിരിക്കുകയാണെന്നും അവരെ അധികാരത്തിൽ നിന്ന്​ മാറ്റാൻ പ്രക്ഷോഭം മാത്രമാണ്​ വഴിയെന്നും അദ്ദേഹം പറഞ്ഞു. ഇൻഡ്യ ടുഡെ ടിവിക്ക്​ നൽകിയ അഭിമുഖത്തിലായിരുന്നു ഭാരതീയ കിസാൻ യൂണിയൻ നേതാവ്​ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്​.

ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ്​ ഏഴു ഘട്ടമായാണ്​ നടക്കുന്നത്​. ആദ്യഘട്ട തെരഞ്ഞെടുപ്പ്​ ഇന്നാണ്​ ആരംഭിച്ചത്​. കർഷകർക്ക്​ സ്വാധീനമുള്ള മേഖലയിലാണ്​ ആദ്യഘട്ട വോട്ടിങ്​ നടക്കുന്നത്​്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rakesh TikaitBJPfarmersUttar Pradesh
News Summary - democracy in danger, says Rakesh Tikait
Next Story