ടൈഗർ റിസർവുകളിൽനിന്ന് നാല് ലക്ഷം പേരെ മാറ്റിപ്പാർപ്പിക്കാനുള്ള ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യം
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ടൈഗർ റിസർവുകളിലെ 591 ഗ്രാമങ്ങളിൽ നിന്നും നാല് ലക്ഷം മനുഷ്യരെ (64,801 കുടുംബങ്ങളെ) മാറ്റിപ്പാർപ്പിക്കാനുള്ള കേന്ദ്രസർക്കാറിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് കർഷക സംഘടനകളും ആദിവാസി സംഘടനകളും ആവശ്യപ്പെട്ടു. എൻ.ടി.സി.എയുടെ ഉത്തരവ് പിൻവലിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് ശാസ്ത്ര സാങ്കേതിക, വനം പരിസ്ഥിതി പാർലമെൻററി സ്ഥിര സമിതി ചെയർമാൻ ഭുവനേശ്വർ ഖലിതക്ക് നിവേദനം നൽകി.
വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണൽ മാതൃകയിൽ വന്യമൃഗ അക്രമണങ്ങളിലെ ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തുന്ന നിയമം പാസാക്കണമെന്നും വന്യമൃഗ സംരക്ഷണ നിയമം 1972 ഭേദഗതി ചെയ്തു മൃഗങ്ങൾക്കുള്ള പരിഗണനയെങ്കിലും മനുഷ്യർക്ക് കൂടി നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
പി.ടി. ജോൺ, വിജയ് പാണ്ട, എം.എസ്. സെൽവരാജ്, സുന്ദര, വിമൽനാഥൻ, രാജേഷ് കനോജ, ജണ്ടറാം എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

