Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ കേസുകൾ...

കോവിഡ്​ കേസുകൾ കൂടുന്നു; മൂന്നാം തരംഗത്തെ നേരിടാനൊരുങ്ങി മഹാരാഷ്​ട്ര

text_fields
bookmark_border
maharashtra covid 19
cancel
camera_alt

ചിത്രം: Outlook

മുംബൈ: കൊറോണ വൈറസി​െൻറ ജനിതകമാറ്റം സംഭവിച്ച ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോർട്ട്​ ചെയ്യപ്പെടുകയും ചില ജില്ലകളിൽ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ മഹാരാഷ്​ട്ര അതീവ ജാഗ്രതയിൽ. കൂടുതൽ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്യുന്ന ജില്ലകളിൽ കോവിഡ്​ നിയന്ത്രണങ്ങളിൽ ഇളവ്​ വരുത്തേണ്ടതില്ലെന്ന്​ സംസ്​ഥാന സർക്കാർ നിർദേശം നൽകി.

9844 പുതിയ കേസുകളാണ്​ വ്യാഴാഴ്​ച സംസ്​ഥാനത്ത്​ റിപ്പോർട്ട്​ ചെയ്​തത്​. 24മണിക്കൂറിനിടെ 197 പേർ മരിക്കുകയും ചെയ്​തു. ഒരാഴ്​ചക്കിടെ ആദ്യമായി ബുധനാഴ്​ച സംസ്​ഥാനത്ത്​ 10000ത്തിലേറെ കോവിഡ്​ കേസുകൾ സ്​ഥിരീകരിച്ചിരുന്നു. ജൂൺ 16ന്​ ശേഷം 10000 ത്തിൽ താഴെയായിരുന്നു പ്രതിദിന കേസുകളുടെ എണ്ണം.

11 ജില്ലകളിൽ ആഴ്​ചകളിലുള്ള രോഗ വളർച്ച നിരക്ക്​ സംസ്​ഥാന ശരാശരിയേക്കാൾ ഉയർന്നതും 10 ജില്ലകളിലുള്ള സംസ്​ഥാന ശരാശരിയേക്കാൾ ഉയർന്ന പോസിറ്റിവിറ്റി നിരക്കുമാണ്​ സംസ്​ഥാന സർക്കാറിനെ ആശങ്കയിലാക്കുന്നത്​.

അടുത്ത രണ്ട്​ മുതൽ നാല്​ ആഴ്​ചക്കുള്ളിൽ കോവിഡ്​ മുന്നാം തരംഗത്തിന്​ സാധ്യതയില്ലെങ്കിലും അത്​ നേരത്തെ എത്താനുള്ള സാധ്യത മുന്നിൽ കണ്ട്​ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നാണ്​ സംസ്​ഥാന കോവിഡ്​ പ്രതിരോധ സേനയുടെ മുന്നറിയിപ്പ്​.

സംസ്​ഥാനത്ത്​ ഉയർന്ന പോസിറ്റിവിറ്റി നിരക്കുള്ള ഏഴ്​ ജില്ലകളിൽ പരിശോധന കുടുതൽ ഉർജ്ജിതമാകാകാനും വാക്​സിനേഷൻ നടപടികൾ കുടുതൽ ത്വരിതപ്പെടുത്താനും മുഖ്യമന്ത്രി ഉദ്ദവ്​ താക്കറെ വ്യാഴാഴ്​ച നിർദേശം നൽകി. കോവിഡ്​ നിയന്ത്രണങ്ങൾ തിരക്കിട്ട്​ പിൻവലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റായഗഡ്​, രതനഗിരി, സിന്ധുദുർഗ്​, സതാര, സങ്ക്​ലി, കോലാപൂർ, ഹിൻഗോളി എന്നീ ജില്ലകളിലാണ്​ ഉയർന്ന രോഗബാധ.

സംസ്​ഥാനത്തെ ഏഴ്​ ജില്ലകളിലായി 21 പേർക്ക്​ കോവിഡ്​ ഡെൽറ്റ പ്ലസ്​ വകഭേദം ബാധിച്ചതായി ബുധനാഴ്​ച ആരോഗ്യമന്ത്രി രാജേഷ്​ ടോപെ പറഞ്ഞു. മഹാരാഷ്​ട്രയെ കൂടാതെ മധ്യപ്രദേശിലും കേരളത്തിലുമാണ്​ ഡെൽറ്റ പ്ലസ്​ വകഭേദം റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. മധ്യപ്രദേശിൽ രണ്ടുപേർ ഡെൽറ്റ പ്ലസ്​ ബാധിച്ച്​ മരിക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtra​Covid 19Covid Third Wavecovid Delta plus
News Summary - delta plus and covid cases rising Maharashtra in fear of covid third wave
Next Story