ഡെൽറ്റയെ കരുതിയിരിക്കണം; ചൈനയിലെ കോവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
text_fieldsന്യൂഡൽഹി: കോവിഡിന്‍റെ ഡെൽറ്റ വകഭേദത്തെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ചൈനയിലും ആസ്ട്രേലിയയിലും ഡെൽറ്റ വകഭേദം വ്യാപിക്കുന്നതിനിടെയാണ് മുന്നറിയിപ്പ്. ഡെൽറ്റ വകഭേദത്തിന് ഇനിയും ജനിതകമാറ്റമുണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. എത്രയും പെട്ടെന്ന് വ്യാപനം തടയണമെന്നാണ് സംഘടന നൽകുന്ന മുന്നറിയിപ്പ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചൈനയിൽ രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. 200ഓളം ഡെൽറ്റ കേസുകൾ ചൈനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. നാൻജിങ് വിമാനത്താവളവുമായി ബന്ധപ്പെട്ടാണ് ഡെൽറ്റ വകഭേദം കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2019 ഡിസംബറിൽ വുഹാനിലുണ്ടായ വൈറസ് പൊട്ടിപ്പുറപ്പെടലിന് ശേഷം രണ്ടാമത്തെ വലിയ വൈറസ് വ്യാപനമാണ് ഇപ്പോഴത്തേതെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ വ്യക്തമാക്കുന്നു.
നാൻജിങ് വിമാനത്താവളവുമായി ബന്ധപ്പെട്ട് ഡെൽറ്റ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആഗസ്റ്റ് 11 വരെ ഇവിടെ നിയന്ത്രണമേർപ്പെടുത്തി. കൂടുതൽ പരിശോധനകളും മറ്റ് നിയന്ത്രണങ്ങളും നഗരത്തിലും ഏർപ്പെടുത്തിയിരിക്കുകയാണ്. ചിലയിടങ്ങളിൽ ഭാഗിക ലോക്ഡൗണും ഏർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

