ബ്രസീലിയൻ സ്വദേശിയായ യുവതിക്ക് നേരെ ലൈംഗീകാതിക്രമം: ഡെലിവറി ബോയ് അറസ്റ്റിൽ
text_fieldsബെംഗളുരു: ബ്രസീലിയൻ സ്വദേശിയായ യുവതിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ ഡെലിവറി ബോയ് അറസ്റ്റിൽ. പലചരക്ക് വിപണന ആപ്പ് ഡെലിവറി ബോയ് ആയ കുമാർ (21)ആണ് അറസ്റ്റിലായത്. ബെംഗളുരുവിലെ സ്വകാര്യ കോളജിൽ ഡിപ്ളോമ വിദ്യാർഥിയായ യുവാവ് പാർട് ടൈമായി ഡെലിവറി എക്സിക്യൂട്ടീവായി ജോലി ചെയ്തുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഒക്ടോബർ 17നാണ് കേസിനാസ്പദമായ സംഭവം. ബെംഗളുരുവിൽ മോഡലായ യുവതി സഹപ്രവർത്തകരായ മൂന്ന് പേർക്കൊപ്പം കമ്പനി അനുവദിച്ച അപ്പാർട്മെന്റിലാണ് താമസിച്ചിരുന്നത്.
ശനിയാഴ്ച യുവതി പ്രമുഖ ആപ് മുഖേന പരചരക്ക് സാധനങ്ങൾ ഓർഡർ ചെയ്തിരുന്നു. പിന്നാലെ, സാധനങ്ങളുമായി എത്തിയ ഡെലിവറി എക്സിക്യൂട്ടീവായ കുമാർ ഇവരെ കയറിപ്പിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുതറിയോടിയ യുവതി ഫ്ളാറ്റിൽ കയറി കതകടച്ചാണ് രക്ഷപ്പെട്ടത്.
സംഭവത്തിൽ ഭയന്നുപോയ യുവതി വിഷയം പുറത്തുപറഞ്ഞിരുന്നില്ല. പിന്നീട്, ദിവസങ്ങൾക്ക് ശേഷം ഒപ്പം താമസിക്കുന്ന യുവതികളോട് വിവരം പങ്കിട്ടതോടെ ഇവർ തൊഴിലുടമയെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന്, തൊഴിലുടമയായ കാർത്തിക് വിനായകിന്റെ പരാതിയിൽ ആർ.ടി നഗർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കാമറ ദൃശ്യങ്ങളടക്കം പരിശോധിച്ച പൊലീസ് വിദ്യാർഥിയായ കുമാറിനെ തിരിച്ചറിയുകയായിരുന്നു. ഞായറാഴ്ച അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

