സഞ്ജയ് അറോറ ഡൽഹി പൊലീസ് മേധാവിയാകും
text_fieldsന്യൂഡൽഹി: തമിഴ്നാട് കേഡർ ഐ.പി.എസ് ഓഫിസർ ആയ സഞ്ജയ് അറോറ ഡൽഹി പൊലീസ് കമ്മീഷണറാവും. രാകേഷ് അസ്താന വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് ഡയറക്ടർ (ഐ.ടി.ബി.പി) ജനറൽ പദവിയിൽ നിന്ന് അദ്ദേഹം ആഗസ്റ്റ് ഒന്നിന് വിരമിക്കും. 2025 ജൂലൈ 31 വരെയാണ് കാലാവധി. സശസ്‌ത്ര സീമാ ബെല്ലിന്റെ ഡയറക്ടർ ജനറലായ എസ്.എൽ താവോസെൻ ഐ.ടി.ബി.പിയുടെ അധിക ചുമതല വഹിക്കും.
എ.ജി.എം.യു.ടി (അരുണാചൽ പ്രദേശ്, ഗോവ, മിസോറാം, കേന്ദ്രഭരണപ്രദേശം) കേഡറിന് പുറത്ത് നിന്നുള്ള മൂന്നാമത്തെ ഉദ്യോഗസ്ഥനാണ് സഞ്ജയ് അറോറ. 2021 ജൂലൈയിലാണ് രാകേഷ് അസ്താനയെ ഡൽഹി പൊലീസ് കമ്മീഷണറായി നിയമിച്ചത്.
ജയ്പൂരിലെ മാളവ്യ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ് ബിരുദം നേടിയിട്ടുണ്ട് സഞ്ജയ് അറോറ. വീരപ്പനും സംഘത്തിനുമെതിരായ ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമായതുൾപ്പെടെ തമിഴ്‌നാട്ടിൽ കരിയറിന്റെ തുടക്കത്തിൽ അദ്ദേഹം വിവിധ പദവികൾ വഹിച്ചു. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ ഗാലൻട്രി മെഡൽ ലഭിച്ചിട്ടുണ്ട്.
2000 മുതൽ 2002 വരെ മസൂറിയിലെ സേന അക്കാദമിയിൽ ഇൻസ്ട്രക്ടർ ആയിരുന്നു. കോയമ്പത്തൂർ നഗരത്തിലെ പോലീസിന്റെ തലവനായും ചെന്നൈയിലെ ക്രൈം ആൻഡ് ട്രാഫിക്കിന്റെ അഡീഷനൽ കമ്മീഷണറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

