Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Delhi Fire Accident
cancel

ഡൽഹി ചാന്ദ്​നി ഛൗക്കിൽ വൻതീപിടിത്തം; 60ഓളം കടകൾ കത്തിനശിച്ചു

text_fields
bookmark_border

ന്യൂഡൽഹി: ചാന്ദ്​നി ഛൗക്കിലെ ലജ്​പത്​ റായ്​ മാർക്കറ്റിൽ വൻ തീപിടിത്തം. 60 കടകളോളം കത്തിനശിച്ചു. പുലർച്ചെ 4.45ഓടെയാണ്​ തീപിടിത്തമുണ്ടായത്​.

12 ഫയർ എൻജിനുകൾ സ്ഥലത്തെത്തി​ തീ നിയന്ത്രണവിധേയമാക്കി​. ആളപാഴമൊന്നും റിപ്പോർട്ട്​ ചെയ്തിട്ടില്ല.

ചെങ്കോട്ടക്ക്​ എതിർവശമാണ്​ ലജ്​പത്​ റായ്​ മാർക്കറ്റ്​. ചെറുതും വലുതുമായ ഒട്ടനവധി കടകളുടെ പ്രധാന കേന്ദ്രമാണിവിടം. ഇവിടത്തെ ചെറിയ കടകളുടെ ഒരു നിര മുഴുവൻ കത്തിനശിച്ചു.

തീ നിയന്ത്രണ വിധേയമായതായി ഡൽഹി ഫയർ സർവിസ്​ മേധാവി അതുൽ ഗാർഗ്​ അറിയിച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമല്ലെന്നും​ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhis Chandni Chowk Market 60 Shops Burnt In Dawn Fire
Next Story