Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ കാർ അപകടം:...

ഡൽഹിയിൽ കാർ അപകടം: രണ്ടുപേർ മരിച്ചു

text_fields
bookmark_border
ഡൽഹിയിൽ കാർ അപകടം: രണ്ടുപേർ മരിച്ചു
cancel

ന്യൂഡൽഹി: സെൻ​ട്രൽ ഡൽഹിയിൽ കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. മൂന്നുപേർക്ക്​ പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്​.
തിങ്കളാഴ്​ച പുലർച്ചെ നാലു മണിയോടെയായിരുന്നു അപകടം. ഡൽഹിയിൽ സുഹൃത്തി​െൻറ വിവാഹചടങ്ങിൽ പ​െങ്കടുക്കാൻ ഹരിയാനയിൽ നിന്ന്​ യാത്രതിരിച്ച സംഘമാണ്​ അപകടത്തിൽ പെട്ടത്​.
മറികടക്കാൻ ശ്രമിച്ച ബൈക്കുമായി കൂട്ടിമുട്ടാതിരിക്കാൻ കാർ വെട്ടിച്ചതിനെ തുടർന്ന്​ നിയന്ത്രണം വിട്ട്​ ഡിസൈഡറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. കാർ ഒാടിച്ചിരുന്നത്​ കാഷിഷ്​ ആനന്ദ്​ എന്ന യുവാവാണെന്ന്​ ബന്ധുക്കൾ പൊലീസിനെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident News
News Summary - Delhi's Car Crash, 2 Dead
Next Story