Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ 5.5 ലക്ഷം...

ഡൽഹിയിൽ 5.5 ലക്ഷം പേർക്ക്​ കോവിഡ്​ ബാധിക്കുമെന്നത്​ കേന്ദ്രത്തി​െൻറ കണക്ക്​ -സിസോദിയ

text_fields
bookmark_border
Manish Sisodia
cancel

ന്യൂഡൽഹി: ജൂലൈ അവസാനത്തോടെ ഡൽഹിയിൽ 5.5 ലക്ഷം പേർക്ക്​ കോവിഡ്​ ബാധിക്കുമെന്നത്​ കേന്ദ്രസർക്കാറി​​െൻറ കണക്കാണെന്ന്​ ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയ. അത്​ പൊതുജനങ്ങളുമായി പങ്കുവെക്കുക മാത്രമാണ്​ താൻ ചെയ്​തതെന്നും സിസോദിയ വ്യക്​തമാക്കി. സിസോദിയയുടെ പ്രസ്​താവനക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ രംഗത്തെത്തിയതിന്​ പിന്നാലെയാണ്​ വിശദീകരണം.

നാളെ എന്ത്​ സംഭവിക്കുമെന്ന്​ ആർക്കും പ്രവചിക്കാനാവില്ല. എന്നാൽ, ഇതുമായി ബന്ധപ്പെട്ട പ്രവചനങ്ങളെല്ലാം സർക്കാറി​​െൻറ പോർട്ടലുകളിൽ പങ്കുവെക്കപ്പെട്ടിട്ടുണ്ട്​. അത്തരമൊരു വിവരമാണ്​ താൻ അറിയിച്ചത്​. അറിയിപ്പ്​ നൽകിയാൽ ജനങ്ങൾ മുൻകരുതലെടുക്കുമെന്ന്​ എൻ.ഡി.ടി.വിക്ക്​ നൽകിയ അഭിമുഖത്തിൽ സിസോദിയ പറഞ്ഞു. ഇതുവരെ ഡൽഹി സുരക്ഷിതമാണ്​. ആർക്കാണ്​ അതി​​െൻറ ക്രെഡിറ്റെന്നത്​ താൻ നോക്കുന്നില്ല. ഡൽഹിയിലെ ജനങ്ങളുടെ സുരക്ഷക്കാണ്​ താൻ പ്രാധാന്യം നൽകുന്നതെന്ന്​സിസോദിയ കൂട്ടിച്ചേർത്തു. 

ഡൽഹിയിൽ ജൂലൈ അവസാനത്തോടെ 5.5 ലക്ഷം പേർക്ക്​ കോവിഡ്​ സ്ഥിരീകരിക്കുമെന്നാണ്​ സിസോദിയ പറയുന്നത്​. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ രോഗികൾക്ക്​ കിടക്കകളില്ലാത്ത അവസ്ഥയുണ്ടാവുമെന്നും സിസോദിയ പറഞ്ഞിരുന്നു. എന്നാൽ, ഇത്​ ജനങ്ങൾക്കിടയിൽ കടുത്ത ആശങ്കയുണ്ടാക്കുമെന്നായിരുന്നു അമിത്​ ഷാ വാർത്ത ഏജൻസിയായ എ.എൻ.ഐക്ക്​ നൽകിയ അഭിമുഖത്തിൽ വ്യക്​തമാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manish sisodiamalayalam newsindia newscovid 19
News Summary - Delhi's 5.5 Lakh COVID-19 Projection Came From Centre: Manish Sisodia-india news
Next Story