ഡൽഹി നഗരത്തിലെ 23.48 ശതമാനംപേരും കോവിഡ് ബാധിതർ
text_fieldsന്യൂഡൽഹി: ഡൽഹി നഗരത്തിലെ ജനസംഖ്യയിലെ 23.48 ശതമാനം പേർക്കും കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലാണ് കൂടുതൽ പേർക്കും രോഗം സ്ഥിരീകരിച്ചത്. ജൂൺ 27 മുതൽ ജൂലൈ 10 വരെ നാഷനൽ സെൻറർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി), ഡൽഹി സർക്കാരുമായി ചേർന്ന് നടത്തിയ പഠനത്തിലാണ് സ്ഥിരീകരണം.
നഗരത്തിൽ നടത്തിയ സെറോളജിക്കൽ സർവേയിൽ 23.48 ശതമാനം പേരുടെയും ശരീരത്തിൽ കോവിഡിനെതിരായ ആൻറിേബാഡി കണ്ടെത്തുകയായിരുന്നു. രോഗം സ്ഥിരീകരിച്ച ഭൂരിഭാഗം പേരിലും ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ജനസംഖ്യ ഏറിയ പല പ്രദേശങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടും 23.48 ശതമാനത്തിന് മാത്രമേ രോഗം സ്ഥിരീകരിച്ചുവെന്നത് ആശാവഹമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
നഗരത്തിൽ കർശന ലോക്ഡൗൺ നടപ്പാക്കിയതും സമ്പർക്കത്തിലുള്ളവരെ കണ്ടെത്തിയതും പരിശോധന വിപുലീകരിച്ചതും രോഗവ്യാപനം നിയന്ത്രിക്കുന്നതിന് സഹായകമായതായും പറയുന്നു. ഡൽഹിയിൽ ഇതുവരെ 1,23,747 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3663 മരണവും റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
