Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹിയിൽ പൂട്ടിയത് 50 മദ്യഷാപ്പുകൾ
text_fieldsbookmark_border
ന്യൂഡൽഹി: പാതയോരത്തെ മദ്യഷാപ്പുകൾക്കെതിരായ സുപ്രീംകോടതി വിധിയെ തുടർന്ന് ഡൽഹിയിൽ പൂട്ടിയത് 50ഒാളം മദ്യവിൽപന കേന്ദ്രങ്ങൾ. ബാറുകൾ, പബുകൾ, വിദേശ മദ്യഷാപ്പ് എന്നിവയാണ് വെള്ളിയാഴ്ച മുതൽ പൂട്ടിയത്. സുപ്രീംകോടതി വിധി പുറപ്പെടുവിക്കുന്നതിന് മുമ്പുതന്നെ ഡൽഹി സർക്കാർ പാതയോരത്തെ മദ്യഷാപ്പുകൾക്ക് നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇതിെൻറ ഭാഗമായി മദ്യഷാപ്പുകളുടെ എണ്ണം വെട്ടിക്കുറച്ചു. മദ്യഷാപ്പിനു സമീപം റോഡുവക്കിലും വാഹനങ്ങളിലിരുന്നും മദ്യപിക്കുന്നവർക്ക് കടുത്ത പിഴയും ചുമത്തിയിരുന്നു.
Next Story
