Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസെൽഫിയെടുക്കുന്നതിനിടെ...

സെൽഫിയെടുക്കുന്നതിനിടെ ​യുവതി മലമുകളിൽ നിന്ന്​ വീണ് മരിച്ചു

text_fields
bookmark_border
സെൽഫിയെടുക്കുന്നതിനിടെ ​യുവതി മലമുകളിൽ നിന്ന്​ വീണ് മരിച്ചു
cancel

മുംബൈ: മലമുകളിൽ നിന്ന്​ സെൽഫിയെടുക്കുന്നതിനിടെ കാൽ തെന്നി 500 അടി താഴ്​ചയിലേക്ക്​ വീണ്​ യുവതി മരിച്ചു. സരിത രാംരമേഷ്​ ചൗഹാൻ(33) ആണ്​ മരിച്ചത്​. മും​ൈബക്ക്​ അടുത്ത്​ റെയ്​ഗാഡ്​ ജില്ലയിൽ മതെരാൻ ഹിൽസ്​റ്റേഷനിൽ ബുധനാഴ്​ച വൈകുന്നേരം 6.30ഒാടെയായിരുന്നു സംഭവം. 

മതെരാനിലെ ലൂയിസ പോയിൻറിൽ വെച്ച്​ സെൽഫിയെടുക്കുകയായിരുന്നു യുവതി. ഭർത്താവും മൂന്ന്​ കുട്ടികളും ഒപ്പമുണ്ടായിരുന്നു. എന്നാൽ ഇതിനിടെ സരിത കാൽതെന്നി ആഴമേറിയ കൊക്കയിലേക്കു വീഴുകയായിരുന്നു. സംഭവം​ മതെരാൻ പൊലീസ്​ സ്​റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന്​ പൊലീസ്​ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും അർദ്ധ രാത്രിയോടെ സരിതയുടെ മൃതദേഹം താഴ്​വരയിൽ നിന്ന്​ കണ്ടെത്തുകയായിരുന്നു.​ 

സമീപത്തെ ആശുപത്രിയിൽ നിന്ന്​ പോസ്​റ്റ്​മോർട്ടത്തിനു ശേഷം മൃതദേഹം കുടുംബത്തിനു വിട്ടു നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:selfiemaharashtradelhi womanhill stationmalayalam newsMatheranFall
News Summary - Delhi Woman, Taking Selfie At Maharashtra Hill Station, Falls 500 Feet-india news
Next Story