കമന്‍റടിച്ചത് മാത്രം ഒാർമയുണ്ട്, പിന്നെ പൊലീസ് സ്റ്റേഷനിൽ
text_fieldsന്യൂഡൽഹി: ഡൽഹിയിലെ തിരക്കേറിയ കരോൾ ബാഗ് മാർക്കറ്റ്. ഒരു പെൺകുട്ടി തന്‍റെ സുഹൃത്തിനൊപ്പം നടന്നു പോവുകയായിരുന്നു. പെട്ടെന്നാണ് അശ്ലീല കമന്‍റുകളുമായി അഞ്ചംഗ സംഘം അവരുടെ പിന്നാലെ കൂടിയത് . ഇവരിൽ നിന്നും രക്ഷപെടാന്‍ ഇരുവരും സൈക്കിൾ റിക്ഷയിൽ കയറി.
എന്നാൽ സംഘം റിക്ഷയെ പിന്തുടരാൻ തുടങ്ങിയപ്പോൾ പെൺകുട്ടികളിലൊരാൾ റിക്ഷയിൽ നിന്നും ചാടി ഇറങ്ങി സംഘത്തിലൊരാളുടെ കരണ കുറ്റിക്ക് ഒന്ന് പൊട്ടിച്ചു. സംഭവം അവിടെയും തീർന്നില്ല ജനം നോക്കി നിൽക്കെ അയാളുടെ കോളറിൽ കുത്തി പിടിച്ച് പൊലീസ് സ്റ്റേഷനിലെത്തിച്ച് പരാതിയും നൽകിയ ശേഷമാണ് അവൾ അടങ്ങിയത്. ഉടൻ തന്നെ സംഘത്തിലുണ്ടായിരുന്ന ഹരിയാന സ്വദേശികളായ മനീഷ്, അഭിഷേക് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
2017ലെ ഡൽഹി പൊലീസിന്‍റെ കണക്ക് പ്രകാരം പ്രതിദിനം അഞ്ച് പീഡന കേസുകളെങ്കിലും റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്ക്. രണ്ട് മാസം മുൻപാണ് വനിതാ പത്രപ്രവർത്തകയെ മെട്രോ സ്റ്റേഷനിൽ അപമാനിക്കാൻ ശ്രമിച്ചതിന് മധ്യവയസ്കൻ പിടിയിലായത്.
