Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വാക്കേറ്റത്തിനിടെ പിറ്റ്ബുൾ ഇനത്തിൽപെട്ട നായയെ അഴിച്ചുവിട്ട് അക്രമിച്ചു; അയൽക്കാരനെതിരെ പരാതിയുമായി യുവതി
cancel

വാക്കേറ്റത്തിനിടെ പിറ്റ്ബുൾ ഇനത്തിൽപെട്ട നായയെ അഴിച്ചുവിട്ട് അക്രമിച്ചു; അയൽക്കാരനെതിരെ പരാതിയുമായി യുവതി

text_fields
bookmark_border

ന്യൂഡല്‍ഹി: യുവതിയെ അയല്‍വാസി പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയെ അഴിച്ചുവിട്ട് അക്രമിച്ചതായി പരാതി. ഡല്‍ഹിയിലെ സ്വരൂപ് നഗര്‍ സ്വദേശി റിയാ ദേവിയെയാണ് നായ ആക്രമിച്ചത്. കൈയിലും കാലിലും ഉള്‍പ്പെടെ അഞ്ചുതവണ നായയുടെ കടിയേറ്റെന്ന് റിയാദേവിയുടെ പരാതിയിൽ പറയുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരാതിയെ തുടർന്ന് അയൽവാസിയായ നായയുടെ ഉടമക്കെതിരെ പൊലീസ് കേസെടുത്തു.

നായ തന്റെ വീടിന് മുന്നില്‍ പതിവായി മലമൂത്രവിസര്‍ജനം നടത്തുന്നത് റിയാദേവി ചോദ്യംചെയ്തതാണ് ആക്രമണത്തിന് കാരണം. വീട്ടിലെ സി.സി.ടി.വി ക്യാമറ പരിശോധിച്ചപ്പോഴാണ് നായ വീടിന് മുന്നിൽ മലമൂത്രവിസര്‍ജനം നടത്തുന്നത് കണ്ടത്. ഇത് കണ്ട റിയാ ദേവി അയല്‍ക്കാരനെ ചോദ്യംചെയ്യുകയായിരുന്നു. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനുപിന്നാലെയാണ് അയല്‍ക്കാരന്‍ നായയെ കെട്ടഴിച്ചുവിട്ട് യുവതിയെ ആക്രമിച്ചത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Delhi woman protests Pitbull defecating outside her home, owner sets dog on her
Next Story