Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭർത്താവിന് മെസേജയച്ച്...

ഭർത്താവിന് മെസേജയച്ച് ഫ്ലാറ്റിന്‍റെ അഞ്ചാം നിലയിൽ നിന്ന് ചാടി 52കാരി ജീവനൊടുക്കി

text_fields
bookmark_border
delhi police
cancel

ന്യൂഡൽഹി: ഫ്ലാറ്റിന്‍റെ അഞ്ചാം നിലയിൽ ഫ്ലാറ്റിൽ നിന്ന് ചാടി 52കാരി ജീവനൊടുക്കി. മുഖർജി നഗറിലെ നിരൺകരി കോളനിയിലെ നേഹ വർമയാണ് ആത്മഹത്യ ചെയ്തത്. ഭർത്താവ് ധരം വർമ അപ്പാർട്ടമെന്‍റിലേക്ക് കാറിൽ പ്രവേശിച്ചുകൊണ്ടിരിക്കെയാണ് ഇവർ അഞ്ചാം നിലയിൽ നിന്ന് ചാടിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭർത്താവിനോടൊപ്പമാണ് നേഹ താമസിച്ചിരുന്നത്. മകനും മകളും അമേരിക്കയിലാണ്. ദമ്പതികൾ വേർപിരിയലിന്‍റെ വക്കിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ജീവനൊടുക്കുന്നതിന് മുൻപ് നേഹ "ഞാൻ നിങ്ങളെ സ്നേഹിക്കുന്നു" എന്ന മെസേജ് അയച്ചിട്ടുണ്ട്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ അപ്പാർട്ട്മെന്‍റിലെ സി.സി.ടി.വി ഫൂട്ടേജിൽ നിന്നും ലഭ്യമായിട്ടുണ്ട്. സി.സി.ടി.വി ഫൂട്ടേജുകളും മൊബൈൽ ഫോണും പൊലീസ് പരിശോധിച്ചു വരികയാണ്.

മക്കൾ എത്തിയാലുടൻ പോസ്റ്റ് മോർട്ടം നടപടികൾ ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi policesuicide
News Summary - Delhi Woman Jumped From Terrace As Husband Entered Complex
Next Story