Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിറതോക്കുമായി കശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിലെത്തിയ വനിത തീർഥാടക അറസ്റ്റിൽ

text_fields
bookmark_border
നിറതോക്കുമായി കശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിലെത്തിയ വനിത തീർഥാടക അറസ്റ്റിൽ
cancel

ജമ്മു: ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽനിന്ന് നിറതോക്കുമായി വനിത തീർഥാടക അറസ്റ്റിൽ. വിരമിച്ച പൊലീസ് കോൺസ്റ്റബിളാണെന്ന് അവകാശപ്പെട്ട ഡൽഹിയിൽനിന്നുള്ള ജ്യോതി ഗുപ്തയാണ് പിടിയിലായത്.

ശ്രീകോവിലിന് സമീപമുള്ള ചെക് പോയിന്റിൽ ആണ് ഇവർ പിടിയിലായത്. ഇവരുടെ തോക്കിന്റെ ലൈസൻസ് രണ്ടു വർഷം മുമ്പ് കാലഹരണപ്പെട്ടതാണ്. അറസ്റ്റിലായ സ്ത്രീ ഡൽഹി പൊലീസിൽ ജോലി ചെയ്യുന്നില്ലെന്ന് റിയാസി സീനിയർ പോലീസ് സൂപ്രണ്ട് പർമീന്ദർ സിങ് വ്യക്തമാക്കി.

കത്രയിലെ പൊലീസ് സ്റ്റേഷൻ ഭവനിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആയുധ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എസ്‌.എസ്‌.പി പറഞ്ഞു.

തിങ്കളാഴ്ച ഇതേ സ്ഥലത്ത് ബാഗിൽ രണ്ട് വെടിയുണ്ടകളുമായി എത്തിയ ഉത്തർപ്രദേശിൽനിന്നുള്ള സഞ്ജയ് സിങ്ങിനെതിരെ കേസെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Delhi Woman Carries Loaded Pistol To Vaishno Devi Temple, Arrested
Next Story