Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘പിതാവ്​ മരിച്ചു....

‘പിതാവ്​ മരിച്ചു. സർക്കാർ ഞങ്ങളെ തോൽപിച്ചു’; ഡൽഹിയിൽ ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചതായി ആ​േരാപണം

text_fields
bookmark_border
‘പിതാവ്​ മരിച്ചു. സർക്കാർ ഞങ്ങളെ തോൽപിച്ചു’; ഡൽഹിയിൽ ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചതായി ആ​േരാപണം
cancel

ന്യൂഡൽഹി:. കോവിഡ്​ ബാധിതനായ പിതാവ്​ ഡൽഹിയിലെ സർക്കാർ ആശുപത്രിയിൽ കൃത്യസമയത്ത്​ ചികിത്സ കിട്ടാതെ മരിച്ചതായി ആരോപിച്ച്​ യുവതി രംഗത്തെത്തി. ട്വിറ്ററിലൂടെയാണ്​ അമർപ്രീത്​ കൗർ തൻെറ ദുരനുഭവം വിവരിച്ചത്​.  

വ്യാഴാഴ്​ച രാവിലെ കൗർ ആദ്യം ഇങ്ങനെ കുറിച്ചു ‘പിതാവിന്​ നന്നായി പനിക്കുന്നുണ്ട്​. അദ്ദേഹത്തിനെ ആശുപത്രിയിലേക്ക്​ മാറ്റേണ്ടതുണ്ട്​. ഞാൻ ലോക്​നായക്​ ജയ്​പ്രകാശ്​ നാരായൺ (എൽ.എൻ.ജെ.പി) ആശുപത്രിയുടെ മുമ്പിൽ നിൽക്കുകയാണ്​. എന്നാൽ അവർ അച്ഛനെ ഇവിടെ പ്രവേശിപ്പിക്കുന്നില്ല. കൊറോണയോടൊപ്പം കഠിനമായ പനിയും ശ്വാസതടസവും അദ്ദേഹത്തിന്​ അനുഭവപ്പെടുന്നുണ്ട്​. സഹായം കൂടാതെ അദ്ദേഹം​ അതിജീവിക്കില്ല. ദയവുചെയ്​ത്​ സഹായിക്കൂ’. ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ, ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ, എം.എൽ.എ രാഘവ്​ ഛദ്ധ എന്നിവരെ മെൻഷൻ ചെയ്​തായിരുന്നു അവരുടെ പോസ്​റ്റ്​. 

എന്നാൽ ഒരുമണിക്കൂറിന്​ ശേഷം പിതാവിൻെറ മരണവാർത്ത അവർ തന്നെ ട്വീറ്റ്​ ചെയ്​ത്​ പുറംലോകത്തെ അറിയിച്ചു. ‘പിതാവ്​ മരിച്ചു. സർക്കാർ ഞങ്ങളെ തോൽപിച്ചു കളഞ്ഞു’ സാമൂഹിക പ്രവർത്തക കൂടിയായ കൗർ ട്വീറ്റ്​ ചെയ്​തു. ആരോപണം നിഷേധിച്ച എൽ.എൻ.ജെ.പി ആശുപത്രി അധികൃതർ രോഗിയെ മരിച്ചനിലയിലാണ്​ കൊണ്ടുവന്നതെന്ന്​ പറഞ്ഞു. മരിച്ച 68കാരന്​ ആസ്​മ ബാധിതൻ കൂടിയാണെന്ന്​ ആശുപത്രി അധികൃതർ വ്യക്​തമാക്കി. 


ജൂൺ ഒന്നിന്​ സർ ഗംഗ റാം ആശുപത്രിയിൽ നിന്നും കോവിഡ്​ സ്​ഥിരീകരിച്ച ഇദ്ദേഹം ഹോം ക്വാറൻറീനിലായിരുന്നു. അബോധാവസ്​ഥയിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവൻ നഷ്​ടമായിരുന്നുവെന്ന്​ ആശുപത്രി ഉദ്യോഗസ്​ഥൻ പറഞ്ഞു. 

രോഗിയെ രാവിലെ 7.10നും 7.30നും ഇടയിലാണ്​ ആശുപത്രിയിലെത്തിച്ചതെന്നും അദ്ദേഹത്തെ ഡോക്​ടർ പരിശോധിക്കുകയും ചെയ്​തതായി ആശുപത്രി അധികൃതർ പ്രസ്​താവനയിൽ പറഞ്ഞു. കൗറിൻെറ ആദ്യ ട്വീറ്റ്​ രാവിലെ 8.05നായിരുന്നുവെന്നും എന്നാൽ 7.30ന്​ അവരുടെ പിതാവ്​ മരിച്ചുവെന്നും പ്രസ്​താവനയിൽ അവർ വിശദീകരിക്കുന്നു. കൗറിൻെറ സുഹൃത്തുക്കളിൽ ഒരാളാണ്​ അവരുടെ അക്കൗണ്ടിലൂടെ വിവരമറിയിച്ചതെന്ന്​ കൗറിൻെറ ഭർത്താവ്​ മൻദീപ്​ സിങ്​ പറഞ്ഞു.  

‘അവർ ആശുപത്രിയിൽ മരിച്ച നിലയിലാണ്​ കൊണ്ടുവന്നതെന്ന്​ പറയുന്നു. എന്നാൽ അവർ അച്ഛനെ ഒന്ന്​ പരിശോധിക്കാൻ തയാറായോ. നിങ്ങൾ ഗംഗാ റാം ആശുപത്രിയിലേക്ക്​ പോകൂ എന്നായിരുന്നു ആശുപത്രി ജീവനക്കാർ പറഞ്ഞുകൊണ്ടിരുന്നത്​. നഷ്​ടം ഞങ്ങൾക്കാണല്ലോ’ കൗറിൻെറ ഭർത്താവ്​ മൻദീപ്​ സിങ്​ ആശുപത്രി അധികൃതരുടെ വാദം നിഷേധിച്ചു. മൂന്ന്​ നാല്​ സർക്കാർ സ്വകാര്യ ആശുപത്രിയിൽ സമീപിച്ച ശേഷം എൽ.എൻ.ജെ.പിയിൽ ​കിടക്ക ഒഴിവുണ്ടെന്ന്​ കേട്ടായിരുന്നു കുടുംബം രോഗിയെ ആശുപത്രിയിലെത്തിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newscorona viruscovid 19Treatment DelayLNJP Delhi
News Summary - Delhi Woman Alleges COVID Positive Father Died After Treatment Delay- india
Next Story