Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ 35കാരി...

ഡൽഹിയിൽ 35കാരി ഭർതൃമാതാപിതാക്കളെ കൊലപ്പെടുത്തി

text_fields
bookmark_border
ഡൽഹിയിൽ 35കാരി ഭർതൃമാതാപിതാക്കളെ കൊലപ്പെടുത്തി
cancel

ന്യൂഡൽഹി: ലോക്​ഡൗണിനിടെ പടിഞ്ഞാറൻ ഡൽഹിയിൽ 35കാരി ഭർതൃമാതാവിനെയും പിതാവിനെയും കൊലപ്പെടുത്തി. 35 കാരിയായ കവിത യാണ്​ ഭർതൃപിതാവ്​ രാജ്​ സിങിനെയും(61) ഭാര്യ ഒാംവതിയെയും(58) കൊലപ്പെടുത്തിയത്​​.

പടിഞ്ഞാറൻ ഡൽഹിയിലെ ചവ്വാല മേഖലയിലെ ദുർഗ വിഹാറിലാണ്​ ക്രൂരകൃത്യം നടന്നത്​. സംഭവം നടക്കു​േമ്പാൾ യുവതിയുടെ ഭർത്താവും രണ്ട്​ മക്കളും വീട്ടിലുണ്ടായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. രാവിലെ 11നാണ്​ ഇരട്ടക്കൊലപാതകങ്ങളെ കുറിച്ച്​ പൊലീസിന്​ വിവരം ലഭിക്കുന്നത്​. കിടപ്പുമുറിയിലാണ്​ മൃതദേഹങ്ങൾ കാണപ്പെട്ടത്​. ഇരുവരുടെയും മുഖത്ത്​ ആഴത്തിൽ മുറിവേറ്റ പാടുണ്ടായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

കൊലപാതകത്തിൽ കവിതയുടെ ഭർത്താവ്​ സതിഷ്​ സിങ്ങി​​െൻറ പങ്കിനെ കുറിച്ച്​ പൊലീസ്​ അന്വേഷിച്ചുവരികയാണ്​. സ്വത്തുതർക്കമാണ്​ ​െകാലപാതകങ്ങൾക്ക്​ കാരണമെന്ന നിഗമനത്തിലാണ്​ പൊലീസ്​. കവിതയെ ചോദ്യം ചെയ്​തെങ്കിലും അറസ്​റ്റ്​ രേഖപ്പെടുത്തിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India News
News Summary - Delhi Woman Allegedly Kills In-Laws, Husband Was At Home During Crime
Next Story