യു.െഎ.ഡി.എ.െഎ ഉദ്യോഗസ്ഥനെതിരെ ലൈംഗിക പീഡനക്കേസ്
text_fieldsന്യൂഡൽഹി: യുനീക് െഎഡൻറിഫികേഷൻ അതോറിറ്റി ഒാഫ് ഇന്ത്യ (യു.െഎ.ഡി.എ.െഎ) ഉദ്യോഗസ്ഥനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി. ആധാർ ഒാഫീസിൽ ജോലിചെയ്യുന്ന യുവതിയാണ് ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയത്. സൗത്ത് ഡൽഹിയിലെ സരോജിനി നഗറിലുള്ള വസതിയിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
സെപ്തംബർ 12 നാണ് സംഭവം നടന്നത്. പ്രഗതി മൈതാൻ മെട്രോ സ്റ്റേഷന് സമീപമുള്ള ആധാർ ഒാഫീസിൽ ജോലി ചെയ്യുന്ന യുവതിയെ ഒൗദ്യേഗിക കാര്യത്തിനായി വസതിയിലേക്ക് വിളിച്ചു വരുത്തുകയും പീഡനത്തിനിരയാക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും െചയ്തതായാണ് പരാതി. സംഭവത്തിനു ശേഷം യുവതിയെ ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. യുവതിയുടെ പരാതിയിൽ ഉദ്യോഗസ്ഥനെതിരെ സരോജിനി നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
